നിഗൂഢതകൾ ബാക്കിയാക്കി സ്വാതിയ്ക്ക് പിന്നാലെ രാം കുമാറും യാത്രയായി

ചെന്നൈയെ പിടിച്ചുലച്ച സ്വാതി കൊലക്കേസിലൂടെ...

aparna shaji| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2016 (15:28 IST)
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന് പേരുകേട്ടിരുന്ന സ്ഥലമായിരുന്നു ചെന്നൈ. എന്നാല്‍ ഇപ്പോള്‍ ദിനം‌പ്രതി ചെന്നൈയില്‍ നിന്നുവരുന്ന അക്രമസംഭവങ്ങളുടെ വാര്‍ത്തകള്‍ ആശങ്കയുളവാക്കുന്നതാണ്. അതിൽ ജനങ്ങളെ പരിഭാന്തരാക്കിയ ഏറ്റവും ഒടുവിൽ ശ്രദ്ധയാകർഷിച്ച വാർത്തയായിരുന്നു സ്വാതി കൊലക്കേസ്. ജൂൺ 24നായിരുന്നു ചെന്നൈ നുങ്കമ്പാക്കം റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്ന സ്വാതിയെ കൊലപ്പെടുത്തിയത്.

പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ ജോലി ചെയ്യുകയായിരുന്ന സ്വാതി ചൂ‍ളമേട് സ്വദേശിനിയാണ്.
പിതാവ് ഗോപാലകൃഷ്ണൻ സ്വാതിയെ റെയിൽ‌വെ സ്റ്റേഷനിൽ എത്തിച്ച് തിരികെ പോയതിന് മിനിട്ടുകൾക്കുള്ളിലായിരുന്നു അതിദാരുണമായ സംഭവം നടന്നത്.

പ്രണയം നിരസിച്ചതിനാലാണ് രാം കുമാർ കൊലപാതകം നടത്തിയതെന്ന് പൊലീസ് പിടിച്ചപ്പോൾ പറഞ്ഞിരുന്നു. പേടിച്ചിട്ട് ഇയാൾ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. സെപ്തംബർ 18ന് സ്വാതി കൊലക്കേസിലെ പ്രതി രാംകുമാര്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തു. വൈദ്യുതി കമ്പി വായില്‍ വെച്ച് ഷോക്കടിപ്പിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

ജൂൺ, ജൂലായ് മാസത്തിനിടയില്‍ അഞ്ചോളം കൊലപാതകങ്ങള്‍ക്കാണ് ചെന്നൈ നഗരം സാക്ഷ്യം വഹിച്ചത്. അതില്‍ മൂന്നെണ്ണം പൊതുജനങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു എന്നതാണ് ഞെട്ടിക്കുന്നത്. ഏറ്റവും ആശങ്കപ്പെടുന്നത്, ജനങ്ങളുടെ പ്രതികരണശേഷിയെക്കുറിച്ചാണ്. നുങ്കം‌പാക്കം റയില്‍‌വേ സ്റ്റേഷനില്‍ ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരെത്തുന്നതാണ്. അതിരാവിലെ തന്നെ സ്റ്റേഷന്‍ യാത്രക്കാരാല്‍ നിറയും. അവര്‍ക്കിടയിലൂടെയാണ് സ്വാതിയെ വെട്ടിവീഴ്ത്തിയ ശേഷം കൊലക്കത്തിയുമായി രാം കുമാർ നടന്നുപോയത്!

ഡല്‍ഹിയില്‍ നിന്നും ഉത്തര്‍‌പ്രദേശില്‍ നിന്നും എന്തിന് നമ്മുടെ കേരളത്തില്‍ നിന്നുപോലും അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും വാര്‍ത്തകള്‍ വരുമ്പോള്‍ ചെന്നൈ എങ്കിലും സുരക്ഷിതമാണല്ലോ എന്ന് ആശ്വസിച്ചിരുന്നു. ആ വിശ്വാസത്തിന് മേലാണ് നുങ്കം‌പാക്കം റെയില്‍‌വേ സ്റ്റേഷനില്‍ വച്ച് ജൂൺ മാസത്തിൽ കൊലക്കത്തി ഉയര്‍ന്നുതാഴ്ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍
ഇപ്പോള്‍ മൂന്ന് വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ ...

Myanmar Earthquake: മ്യാന്‍മര്‍ ഭൂചലനത്തില്‍ 20 മരണം; വന്‍ നാശനഷ്ടം
മ്യാന്‍മറിലെ ആറ് മേഖലകളില്‍ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും ...

ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി
ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, ...

മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മ്യാമറിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടത് നൂറിലധികം പേരെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ ...

ദുരൂഹത : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുരൂഹത :  കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
നഗരത്തിലെ ഫുട്പാത്തിൽ പഴം കച്ചവടം നടത്തുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ് ...