രാജ്യത്തിന്റെ സൈനിക ശക്തിയെ ചോദ്യം ചെയ്‌ത പത്താന്‍കോട്ട് ഭീകരാക്രമണം

സൈനിക ശക്തിയെ ചോദ്യം ചെയ്‌ത് പത്താന്‍കോട്ട് ഭീകരാക്രമണം

  Pathankot , Pathankot attack terrorist attack , pathankot, pathankot attack, pathankot air base attack, pathankot martyr, pathankot operations, pathankot attacks, punjab attack, punjab terror attack, pathankot airbase attack, pathankot explained
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (20:35 IST)

2016 രാജ്യത്തെ നടുക്കിയെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പത്താന്‍കോട്ട് വ്യോമതാവളത്തിലേത്. ജനുവരി 2ന് മിലിറ്ററി എയര്‍ബേസിലുണ്ടായ ആക്രമണത്തില്‍ 7 സൈനിക ഉദ്യോഗസ്ഥരും 5 ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമാക്കിയുള്ള ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദായിരുന്നു.

മൂന്ന് ദിവസം നീണ്ടു നിന്ന ഭീകരാക്രമണത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തു. ജയ്ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ്
അസര്‍, സഹോദരന്‍ എംഎ റൗഫ് അസ്ഗര്‍, ലോഞ്ചിംഗ് കമാന്‍ഡര്‍ ഷാഹിദ് ലത്തീഫ്, പ്രധാന നേതാക്കളിലൊരാളായ കാഷിഫ് ജാന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കുറ്റപത്രം.

പത്താന്‍കോട്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ജനുവരി രണ്ടിന് മസൂദ്
അസര്‍ വീഡിയോ പുറത്തു വിട്ടിരുന്നു. ആക്രമണത്തിന്റെ സൂത്രധാരകരെന്ന് സംശയിക്കുന്നവരുടെ ഫേസ്‌ബുക്കിലെ ഐപി വിലാസങ്ങളാണ് എന്‍ഐഎക്ക് ലഭിച്ചത്. ഇത് പാക്കിസ്ഥാനിലെ ഐപി വിലാസങ്ങളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :