Widgets Magazine
Widgets Magazine

കാസ്ട്രോ അന്നും ഇന്നും ലോകത്തെ ഞെട്ടിച്ചു, ഒടുവില്‍ യാത്രയായി

ന്യൂയോർക്ക്, വ്യാഴം, 22 ഡിസം‌ബര്‍ 2016 (16:40 IST)

Widgets Magazine
 fidel castro death news , fidel castro , Cuba , ഫിഡൽ കാസ്ട്രോ , ക്യൂബ , ക്യൂബന്‍ വിപ്ലവ നായകൻ

ക്യൂബന്‍ വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോയുടെ വേര്‍പാട് ഈ വര്‍ഷത്തെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. ലോക മാധ്യമങ്ങളില്‍ അന്നും ഇന്നും നിറഞ്ഞുനിന്ന ഫിഡലിന്റെ മരണവും ഞെട്ടിക്കുന്നതായിരുന്നു.

ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ പോരാളിയെന്ന വിശേണമുള്ള കാസ്ട്രോ ദീർഘനാളായി അർബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നവംബര്‍ 25നായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. ക്യൂബൻ ടെലിവിഷനാണ് വാർത്ത പുറത്തുവിട്ടത്.

ക്യൂബയിൽ ഏറ്റവുമധികം കാലം രാഷ്ട്രത്തലവനായ വ്യക്‌തിയാണ് കാസ്ട്രോ. ആറു തവണയാണ് ക്യൂബയുടെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. (1959 ഫിബ്രവരി 16 മുതല്‍ 2008 ഫിബ്രവരി 24 വരെയായി 49 വര്‍ഷവും എട്ടുദിവസവുമാണു കാസ്‌ട്രോ ഭരണത്തലവനായിരുന്നത്.)

ആരോഗ്യപരമായ കാരണങ്ങളാൽ 2006 ൽ ഔദ്യോഗിക പദവികളിൽ നിന്നും ഒഴിഞ്ഞ കാസ്‌ട്രോ അധികാരം പിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോയ്‌ക്ക് കൈമാറുകയായിരുന്നു. ഓഗസ്റ്റിലാണ് കാസ്ട്രോ അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്.

ക്യൂബയെ ഒരു പൂർണ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ ശ്രമിച്ചത് കാസ്ട്രോയാണ്. രണ്ടു തവണ ചേരിചേരാ പ്രസ്‌ഥാനത്തിന്റെ ചെയർപേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്. മുതലാളിത്തത്തെ തകർക്കാനുള്ള എല്ലാ വിപ്ലവ മുന്നേറ്റങ്ങളെയും കാസ്ട്രോ പ്രോത്സാഹിപ്പിച്ചിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തങ്ക അങ്കി ഘോഷയാത്ര വെള്ളിയാഴ്ച രാവിലെ തുടങ്ങും

ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ മണ്ഡലപൂജയോട് അനുബന്ധിച്ച് ചാര്‍ത്താനുള്ള തങ്ക ...

news

കമലിനെ കമാലുദ്ദീൻ ആക്കിയത് പോലെ, പ്രേം നസീറിനെ ചിറയിന്‍കീഴ് അബ്ദുള്‍ഖാദറേ എന്നാക്കുമായിരുന്നോ?

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ ...

news

രാജ്യത്തെ വിമാനത്താവളങ്ങളിൽ കോടികളുടെ കള്ളപ്പണ വേട്ട

1.34 കോടിരൂപയുടെ പുതിയ രണ്ടായിരം രൂപ നോട്ടുകളും 7000 രൂപ മൂല്യമുള്ള യുഎസ്​ ...

news

കൂടുതല്‍ മിണ്ടരുത്, വിവാദങ്ങളും പ്രതിസന്ധിയും വേണ്ട; മുഖ്യമന്ത്രി രണ്ടും കല്‍പ്പിച്ച് - 26ന് യോഗം

സര്‍ക്കാരിനെതിരെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ ...

Widgets Magazine Widgets Magazine Widgets Magazine