വിവാദങ്ങളാണ് ഇപ്പോള്‍ മലയാളികളുടെ ഭക്ഷണമെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിവില്ല. മറ്റേത് മേഖലയില്‍ ഈ വര്‍ഷം കേരളം പിന്നോട്ടായാലും വിവാദ വ്യവസായത്തില്‍ കുത്തനെയുള്ള വളര്‍ച്ചയായിരുന്നു 2009ല്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജനങ്ങള്‍ ചര്‍ച്ച ചെയ്ത ചില വിവാദങ്ങളിലൂടെ.
ശശി തരൂര്‍
ദേശീയ ഗാനത്തോട് അനാദരവു കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരത്തെ ശശി തരൂരിനോടു കോടതിയില്‍ ഹാജരാകേണ്ടി വന്നു. ജോയ് കൈതാരം സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലായിരുന്നു തരൂരിന് കോടതി കാണേണ്ടി വന്നത്. കൊച്ചിയില്‍ ഒരു ചടങ്ങില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്തു ശശി തരൂര്‍ നെഞ്ചോടു കൈ ചേര്‍ത്തു വെച്ചതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഇതിനു പുറമെ മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ത്തും വിശുദ്ധപശു പരാമര്‍ശത്തിലൂടെയും ശശി തരൂര്‍ 2009ന്‍റെ വിവാദ നായകനായി.
കോടതിയലക്ഷ്യക്കേസില്‍ നടപടി അവസാനിപ്പിച്ചു
കേരള കൗമുദി ദിനപത്രത്തിനെതിരെയുള്ള കോടതിയലക്‌ഷ്യ കേസില്‍ നടപടികള്‍ അവസാനിപ്പിച്ചു. അതേസമയം, കോടതിയുടെ പരിഗണനയിലുള്ള കേസുകളെക്കുറിച്ചു മാധ്യമങ്ങള്‍ അഭിപ്രായപ്രകടനം നടത്തുന്നതു നീതിനിര്‍വഹണ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനും വികലമാക്കാനും വഴിയൊരുക്കുമെന്നു കോടതി വ്യക്‌തമാക്കി. അഭയക്കേസുമായി ബന്ധപ്പെട്ട് 2008 ഡിസംബര്‍ 18ന് ‘നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം‘ എന്ന തലക്കെട്ടില്‍ കേരളകൌമുദി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിനെതിരെയായിരുന്നു കോടതിയലക്‌ഷ്യ നടപടിയെടുത്തത്.