സത്യത്തിന്‍റെ രക്ഷപ്പെടല്‍

WEBDUNIA|
PRO
2009ല്‍ സാമ്പത്തിക രംഗത്തെ എടുത്തുപറയാവുന്ന നീക്കങ്ങളിലൊന്നായിരുന്നു അഴിമതിയില്‍ മുങ്ങിക്കുളിച്ച് തകര്‍ച്ച നേരിട്ട സത്യം കമ്പ്യൂട്ടേഴ്സിനെ ഏറ്റെടുത്തത്. ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രൊ അടക്കമുള്ള സംരംഭങ്ങളെ പിന്തള്ളിയാണ് ടെക് മഹീന്ദ്ര സത്യം ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ വിജയിച്ചത്.

സത്യത്തിന്‍റെ 31 ശതമാനം ഓഹരികളാണ് ടെക് മഹീന്ദ്ര ഏറ്റെടുത്തത്. 1757 കോടി രൂപയ്ക്കാണ് കമ്പനി സത്യം ഓഹരികള്‍ സ്വന്തമാക്കിയത്. ടെക് മഹീന്ദ്രയെക്കൂടാതെ എല്‍ ആന്‍ഡ് ടി, കോഗ്നിസന്‍റ്, വില്‍ബര്‍ റോസ് എന്നീ കമ്പനികളും സത്യത്തിനായി രംഗത്തെത്തിയിരുന്നെങ്കിലും ഭാഗ്യം ടെക് മഹീന്ദ്രയ്ക്കൊപ്പമായിരുന്നു. മാര്‍ക്കറ്റിംഗ് റഗുലേറ്ററിംഗ് ഏജന്‍സിയായ സെബിയുടെ ലഭിച്ചതോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി.

കമ്പനി കണക്കുകളില്‍ 7800 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിന്‍റെ പ്രസ്താവനയെത്തുടര്‍ന്നാണ് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് പ്രതിസന്ധിയിലാകുന്നത്. രാമലിംഗ രാജുവും സഹോദരന്‍ രാമരാജുവും ചേര്‍ന്ന് നടത്തിയ തട്ടിപ്പില്‍ രാജ്യത്തെ പ്രമുഖ ഐ ടി സ്ഥാപനങ്ങളിലൊന്നായ സത്യം തകരുകയായിരുന്നു. ഏറെ നാളത്തെ ആശങ്കയ്ക്കൊടുവിലാണ് സത്യത്തെ ടെക് മഹീന്ദ്ര ഏറ്റെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :