അഭിറാം മനോഹർ|
Last Modified വ്യാഴം, 7 മെയ് 2020 (13:21 IST)
കെഎഎസ് പ്രാഥമിക പരീക്ഷയുടെ മൂല്യനിർണയം വീണ്ടും ആരംഭിച്ചു. മെയ് ആദ്യവാരം പരിശോധന പൂർത്തിയാകുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ മെയിൽ തന്നെ വിജയികളുടെ പട്ടിക പ്രസിദ്ധീകരിക്കാനായേക്കും.
കഴിഞ്ഞ മാസം മൂല്യനിര്‍ണയത്തിന്റെ പ്രാഥമിക ജോലികള്‍ ആരംഭിച്ചെങ്കിലും
ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അത് തുടരാനായിരുന്നില്ല.ഉത്തരക്കടലാസിന്റെ എ, ബി ഭാഗങ്ങള്‍ വേര്‍പെടുത്തുന്നതാണ് പ്രാഥമിക ജോലി. ഇത് ജീവനക്കാര്‍ തന്നെയാണ് ചെയ്യുന്നത്.മൂന്നരലക്ഷം പേരെഴുതിയതിനാല്‍ ഉത്തര ക്കടലാസുകള്‍ ഏഴുലക്ഷം പരിശോധനകള്‍ക്ക് വിധേയമാക്കണം. രണ്ട് പേപ്പറുകൾ ഉള്ളതിനാൽ തന്നെ മൊത്തം പരിശോധന 14 ലക്ഷമാകും. ഉത്തരക്കടലാസ് എ വിഭാഗത്തിന്റെ കൂടി പരിശോധന ചേര്‍ത്താല്‍ 17.50 ലക്ഷം പരിശോധനകള്‍ കെഎഎസ്. പ്രാഥമിക പരീക്ഷയ്‌ക്ക് മാത്രമായി നടത്തേണ്ടതുണ്ട്.