നോമ്പും പെരുന്നാളൂം

WEBDUNIA|
എല്ലാത്തരം ജനവിഭാഗങ്ങള്‍ക്കും ആഘോഷങ്ങളുണ്ട്, വ്യത്യസത സംഭവങ്ങളേയും സാഹചര്യങ്ങളേയും അവ അനുസ്മരിപ്പിക്കുന്നു.

മുസ്ളീം സമുദായത്തിന് പ്രത്യേകം നിശ്ഛയിച്ച രണ്ടാഘോഷവേളകളാണ് വലിയ പെരുന്നാളും ചെറിയ പെരുന്നാളും.

ഇസ്ളാമിന്‍റെ പഞ്ച സ്തംഭങ്ങളില്‍ നാലിനേയും, അഞ്ചിനേയും ബന്ധപ്പെറ്റുത്തിയാണ് രണ്ടു പെരുന്നാളുകളും ആഘോഷിക്കുന്നത്. തികച്ചും വ്യത്യസ്തമായ രണ്ട് സാഹചര്യങ്ങളെയും സന്ദര്‍ഭങ്ങളെയും ഓര്‍മ്മിച്ചുള്ളതാണ് ഈ പെരുന്നാളുകള്‍.

ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷമുള്ള ഒരു ദിവസത്തെമാത്രം ആഘോഷം ആയതുകൊണ്ടാണ് ഈദുല്‍ഫിത്തറിനെ ചെറിയ പെരുന്നാള്‍ എന്നു വിളിക്കുന്നത്.

ഈദുല്‍ അധയ്ക്ക് നാല് ദിവസത്തെ ആഘോഷമുള്ളതുകൊണ്ട് അതിനെ വലിയ പെരുന്നാള്‍ എന്നും മലയാളി മുസ്ളീങ്ങള്‍ വിളിച്ചുവരുന്നു.

വിശുദ്ധ ഇസ്ളാമിന്‍റെ പഞ്ചസ്തംഭങ്ങളിലെ നാലാമത്തേതായ റംസാന്‍ വൃതത്തിന് സമാപ്തി കുറിച്ചുകൊണ്ട് ചെറിയ പെരുന്നാളും, അഞ്ചാമത്തേതായ ഹജ്ജ് വേളയോട് ബന്ധപ്പെട്ട് ബലിപ്പെരുന്നാളും മുസ്ളിംങ്ങള്‍ ആഘോഷിക്കുന്നു.

മതം മനുഷ്യരെ നല്ലവരാക്കാനുള്ളതാണ്. മറ്റുള്ളവരുടെ സുഖത്തിനായി സ്വന്തം സുഖങ്ങള്‍ ബലികഴിച്ചും ജീവിക്കാന്‍ അതു മനുഷ്യനെ പ്രേരിപ്പിക്കുന്നു.

മതത്തിന്‍റെ ചട്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ ആത്മനിയന്ത്രണം അനിവാര്യമാണ്. ഇതിനുള്ള പരിശീലനമെന്നോണമാണ് മുസ്ലിംകള്‍ നോമ്പനുഷ്ഠിക്കുന്നത്. . പ്രഭാതം മുതല്‍ സൂര്യാസ്തമനം വരെ ഭക്ഷണപാനിയങ്ങള്‍ വര്‍ജ്ജിക്കുന്നത് നോമ്പിന്‍റെ പ്രകടമായ രൂപമാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :