ലങ്കന്‍ താണ്ഡവം ബംഗ്ല തകര്‍ന്നു

PTIPRO
ലങ്കന്‍ ബാറ്റ്‌സ്മാന്‍‌മാരായ സനത് ജയസൂര്യയും കുമാരാ സംഗക്കാരയും എതിര്‍ ബൌളര്‍മാരെ വേട്ടയാടിയ മത്സരത്തില്‍ ശ്രീലങ്കന്‍ ടീമിന് കൂറ്റന്‍ വിജയം. ഏഷ്യാകപ്പ് ക്രിക്കറ്റിലെ ലീഗ് മത്സരത്തില്‍ 158 റണ്‍സിനായിരുന്നു ശ്രീലങ്ക ബംഗ്ലാദേശിനെ മറികടന്നത്. ജയസൂര്യയും സംഗക്കാരയും മത്സരത്തില്‍ സ്ഞ്ച്വറി കണ്ടെത്തി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എതിരാളികള്‍ക്ക് മേല്‍ തകര്‍ത്ത് വാരിയപ്പോള്‍ പിറന്നത് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സ്. ലങ്ക ഉയര്‍ത്തിയ വലിയ വെല്ലുവിളി നേരിടവെ ബംഗ്ലാദേശ് 38.3 ഓവറില്‍ 174 പുറത്തായി. നിലവിലെ ചാമ്പ്യന്‍ കൂടിയായ ശ്രീലങ്ക ഈ വിജയത്തോടെ ഫൈനലിലേക്ക് കടന്നു.

മുത്തയ്യാ മുരളീധരന്‍റെ തകര്‍പ്പന്‍ ബൌളിംഗായിരുന്നു മത്സരത്തിന്‍റെ മറ്റൊരു പ്രത്യേകത. 10 ഓവറില്‍ 31 റണ്‍സ് നല്‍കി അഞ്ച് വിക്കറ്റുകളാണ് മുരളീധരന്‍ വീഴ്ത്തിയത്. 52 റണ്‍സ് എടുത്ത റഖീബുള്‍ ഹസനും 47 റണ്‍സ് എടുത്ത നസീമുദ്ദീനും മാത്രമേ മികച്ച ബാറ്റിംഗ് നടത്താന്‍ കഴിഞ്ഞുള്ളൂ.

ബംഗ്ലാദേശ് ബൌളര്‍മാരെ കണക്കറ്റു ശിക്ഷിച്ച ശ്രീലങ്കയ്‌ക്കായി ജയസൂര്യയും സംഗക്കാരയും സെഞ്ച്വറി കണ്ടെത്തി. ജയസൂര്യ 88 പന്തുകളില്‍ 130 റണ്‍സ് എടുത്ത് താണ്ഡവമാടുകയായിരുന്നു.16 ബൌണ്ടറികളും ആറ് കൂറ്റന്‍ സിക്‍സുകളും ആ ബാറ്റില്‍ നിന്നും പറന്നത്. മികച്ച ഫോമില്‍ തന്നെ തുടരുന്ന സംഗക്കാരയും മോശമാക്കിയില്ല.

കറാച്ചി:| WEBDUNIA|
പാകിസ്ഥാനെതിരെ സെഞ്ച്വറി നേടി അവസാനിപ്പിച്ച ഇടത്തു നിന്നും തുടങ്ങിയ128 പന്തുകള്‍ നേരിട്ട സംഗക്കാര 121 റന്‍സ് എടുത്തു. ബൌണ്ടറികളുടെ കാര്യത്തില്‍ ജയ സൂര്യയ്‌ക്കൊപ്പമായെങ്കിലും സിക്‍സറുകളുടെ കാര്യത്തില്‍ അതേ മികവ് കണ്ടെത്താനായില്ല. ഒരു സിക്‍സാണ് പിറന്നത്. മൂന്നാമനായെത്തിയ ജയവര്‍ദ്ധനെ 20 റണ്‍സ് എടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :