ചെന്നൈയില്‍ നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്‍റെ പി.ഡി.കോളിംഗ്‌വുഡ് ഞായറാഴ്ച സെഞ്ച്വറി നേടി. 231 പന്തുകളില്‍ നിന്ന് 9 ബൌണ്ടറികളുടെ പിന്തുണയോടെയാണ് കോളിംഗ്‌വുഡ് സെഞ്ച്വറി നേടിയത്.
ഞായറാഴ്ച രാവിലെ കോളിംഗ്‌വുഡിനൊപ്പം കളിച്ച ആന്‍ഡ്രൂ സ്ട്രോസും സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ സെഞ്ച്വറി നേടി അധികം താമസിയാതെ സ്ട്രോസ് പുറത്തായി. ഹര്‍ഭജന്‍റെ ബൌളിംഗില്‍ ലക്‍ഷ്മണിന്‍റെ ക്യാച്ചിലാണ് സ്ട്രോസ് 108 റണ്‍സ് നേടി പുറത്തായത്. പകരം ഫ്ലിന്‍റോഫാണ് ക്രീസില്‍.
ചെന്നൈ|
WEBDUNIA|
ഇതോടെ ഇംഗ്ലണ്ട് ശക്തമായ നിലയിലേക്കുയര്‍ന്നിട്ടുണ്ട്. ഒന്നാം ഇന്നിംഗ്സില്‍ 259 റണ്‍സ് എടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് 316 റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്.