WEBDUNIA|
Last Modified തിങ്കള്‍, 15 ഡിസംബര്‍ 2008 (13:59 IST)
ന്യൂസിലന്‍ഡും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില ആദ്യ മത്സരത്തിന്റെ അവസാന ദിവസത്തെ കളി മഴയില്‍ ഒലിച്ചു പോയതോടെ മത്സരം സമനിലയിലായി. കഴിഞ്ഞ ദിവസം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എന്ന ന്യൂസിലന്‍ഡ് നില്‍ക്കുമ്പോഴാണ് കളി അവസാനിച്ചത്.
ആദ്യ ഇന്നിങ്ങ്സില്‍ ന്യൂസിലന്‍ഡിന്റെ സ്കോറായ 365 റണ്‍സിന് മറുപടിയായി 340 റണ്‍സാണ് വിന്‍ഡീസ് നേടിയത്. കൂറ്റനടികളോടെ 106 റണ്‍സ് നേടിയ ജെറോം ടെയിലറിന്റെ പ്രകടനമാണ് വിന്‍ഡീസ് ബാറ്റിങ്ങില്‍ തിളങ്ങി നിന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴ കാരണം കളി മുടങ്ങിയിരുന്നു.
നേപ്പിയറില്‍ വെള്ളിയാഴ്ച മുതലാണ് രണ്ടാം മത്സരം ആരംഭിക്കുക. ഒന്നാം ടെസ്റ്റിനിടയില്‍ പരുക്കേറ്റ ന്യൂസിലന്‍ഡ് ബാറ്റ്സ്മാന് റോസ് ടേയിലര് രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് കിവീസ് കോച്ച് ലിന്‍ഡ്സേ ക്രോക്കര്‍ പറഞ്ഞു.