രാജ്ക്കോട്ടില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് പടുത്തുയര്‍ത്തിയ റണ്‍മല കേറാനാകാതെ ഇംഗ്ലണ്ടിന്റെ യുവനിര തളര്‍ന്നു വീണപ്പോള്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 158 റണ്‍സിന്റെ കൂറ്റന്‍ ജയം. ഉജ്ജ്വല സെഞ്ച്വറി നേടി ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ട യുവരാജ് സിങ്ങാണ് മാന്‍ ഓഫ് ദ മാച്ച്.
ഇന്ത്യന്‍ സ്കോറായ 387 റണ്‍സ് മറികടക്കാന്‍ തുടക്കം മുതല്‍ തന്നെ ആഞ്ഞടിക്കാന്‍ നിര്‍ബന്ധിതരായ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര് ഇതിന് തുനിഞ്ഞു വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു.ഇന്ത്യന്‍ സ്കോറിന് മറുപടിയായി 229 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്.
സ്കോര്‍ ബോര്‍ഡില്‍ 76 റണ്‍സ് തെളിയുന്നതിനിടയില്‍ അനച് വിക്കറ്റുകള്‍ നഷ്ടമായി പതറിയ ഇംഗ്ലണ്ടിന് അല്‍പ്പമെങ്കിലും ആശ്വാസം പകര്‍ന്നത് നായകന് കെവിന് പീറ്റേഴ്സനും സമിത് പട്ടേലും ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേര്‍ന്ന് 71 റണ്‍സാണ് നേടിയത്. പട്ടേല്‍ 28 റണ്‍സ് നേടി ഹര്‍ഭജന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും കൂറ്റനടികളുമായി ഇന്ത്യയെ വിറപ്പിച്ച് പീറ്റേഴ്സന് രോഹിത് ശര്‍മ്മയുടെ ഉജ്ജ്വല ഫീല്‍ഡിങ്ങില്‍ റണ്ണൌട്ടാക്കുകയായിരുന്നു. ഏഴ് ബൌണ്ടറികളും രണ്ട് സിക്സറുകളുമാണ് പീറ്റേഴ്സന് അടിച്ച് കൂട്ടിയത്.
ഇതിന് പിന്നാലെ മറ്റു ബാറ്റ്സ്മാന്മാരും വിക്കറ്റുകള്‍ വലിച്ചെറിഞ്ഞെങ്കിലും അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന രവി ബൊപ്പാറ(54) മികച്ച പ്രകടന കാഴ്ച വെച്ചു . സ്റ്റുവേര്‍ട്ട് ബ്രോഡ് 26 റണ്‍സെടുത്ത് സെവാഗിന്റെ പന്തില്‍ ഗംഭീറിന് ക്യാച്ച് നല്കി പുറത്തായി.
രാജ്കോട്ട്|
WEBDUNIA|
ഇന്ത്യക്കായി മൂന്നു വിക്കറ്റ് വീഴ്ത്തിയ സാഹിര്‍ ഖാന് ബൌളിങ്ങില് തിളങ്ങിയപ്പോള്‍, മുനാഫ് പട്ടേല്‍, ആര് പി സിങ്ങ്, യൂസേഫ് പത്താന്, വിരേന്ദ്ര സെവാഗ്, ഹര്ഭജന് സിങ്ങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.