കോലിയാണെങ്കില്‍ ആ തീരുമാനം എടുത്തേനെ ! കാന്‍പൂര്‍ ടെസ്റ്റില്‍ രഹാനെയുടെ തന്ത്രം പാളി, ഉറപ്പായും ജയിക്കേണ്ട കളിയെന്ന് ആരാധകര്‍

രേണുക വേണു| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (18:23 IST)

കാന്‍പൂര്‍ ടെസ്റ്റില്‍ ജയത്തോളം പോന്നൊരു സമനിലയാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. സമനിലയ്ക്കായുള്ള ന്യൂസിലന്‍ഡിന്റെ ചെറുത്തുനില്‍പ്പ് ക്രിക്കറ്റ് ലോകം വാഴ്ത്തുകയാണ്. 91 പന്തില്‍ നിന്ന് 18 റണ്‍സുമായി പുറത്താകാതെ നിന്ന രചിന്‍ രവീന്ദ്രയുടെ ഇന്നിങ്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ടു. 89.2 ഓവറില്‍ 155 റണ്‍സ് എടുക്കുന്നതിനിടെ കിവീസിന്റെ ഒന്‍പത് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. എന്നാല്‍ അവസാന വിക്കറ്റ് വീഴ്ത്തി ജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

വിജയം ഉറപ്പിച്ച മത്സരം കൈവിട്ടതില്‍ നായകന്‍ അജിങ്ക്യ രഹാനെയുടെ ഒരു തീരുമാനത്തിനു പങ്കുണ്ടെന്നാണ് മത്സരശേഷം ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. അവസാന ഓവറുകളില്‍ ഏതെങ്കിലും രണ്ടെണ്ണം പേസര്‍മാരെ കൊണ്ട് എറിയിപ്പിച്ചിരുന്നെങ്കില്‍ വിക്കറ്റ് വീഴുമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അവസാന ഓവറുകളില്‍ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് രഹാനെ മാറിമാറി ഉപയോഗിച്ചത്. എന്നാല്‍, ഇതിനിടയില്‍ ഏതെങ്കിലും രണ്ട് ഓവര്‍ പേസിന് നല്‍കിയിരുന്നെങ്കില്‍ ഫലം കാണുമായിരുന്നു എന്നാണ് പലരും പറയുന്നത്. കോലിയാണെങ്കില്‍ ഉറപ്പായും ഉമേഷ് യാദവിനെ പരീക്ഷിക്കുമായിരുന്നു എന്നാണ് ചിലരുടെ വാദം.

ന്യൂ ബോള്‍ എടുക്കാന്‍ വൈകിയതും തിരിച്ചടിയായെന്ന് വിമര്‍ശനുമുണ്ട്. ന്യൂ ബോള്‍ വേഗം എടുത്ത് രണ്ട് ഓവര്‍ പേസര്‍മാര്‍ക്ക് കൊടുക്കുകയാണ് വേണ്ടിയിരുന്നതെന്നാണ് ഇത്തരക്കാരുടെ വാദം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :