സെഞ്ചൂറിയന്‍ ടെസ്റ്റ്: കലാശക്കൊട്ട് ഇന്ന്, ജയിക്കാം ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും !

രേണുക വേണു| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (08:21 IST)

സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ അവസാന ദിനം ഇന്ന്. വിജയപ്രതീക്ഷയുമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും അഞ്ചാം ദിനം കളത്തിലിറങ്ങും. എന്തും സംഭവിക്കാം എന്ന രീതിയിലാണ് സെഞ്ചൂറിയന്‍ ടെസ്റ്റ് അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങുന്നത്.

305 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുകയാണ് ദക്ഷിണാഫ്രിക്ക. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 94-4 എന്ന നിലയിലാണ് ആതിഥേയര്‍. ആറ് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് നേടാനുള്ളത് 211 റണ്‍സ് കൂടി. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ അവസാന ദിനം ദക്ഷിണാഫ്രിക്ക എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന് കാത്തിരിന്ന് കാണാം. 122 പന്തില്‍ 52 റണ്‍സുമായി ഡീന്‍ എല്‍ഗര്‍ ക്രീസിലുണ്ട്. എല്‍ഗറുടെ സാന്നിധ്യം തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.

മറുവശത്ത് ദക്ഷിണാഫ്രിക്കയുടെ ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ അതിവേഗം പിഴുതെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. പേസ് ബൗളിങ്ങിന് കൂടുതല്‍ അനുകൂലമായ പിച്ച് ആയതിനാല്‍ കാര്യങ്ങള്‍ തങ്ങളുടെ വരുതിയില്‍ വരുമെന്നാണ് കോലിപ്പടയുടെ കണക്കുകൂട്ടല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :