താഴത്തുവച്ചാല്‍ പേനരിക്കും, തലയില്‍ വച്ചാല്‍ ഉറുമ്പരിക്കും എന്ന മട്ടിലാണോ നിങ്ങള്‍ കുട്ടികളെ വളര്‍ത്തുന്നത്. അങ്ങനെയാണെങ്കില്‍ അതു നിങ്ങളുടെ കുട്ടിക്ക് ഒട്ടും ഗുണം ചെയ്യില്ല. മാത്രമല്ല ആത്മവിശ്വാസമില്ലായ്മ അവരെ ബാധിക്കുകയും ചെയ്യും.
ലോകമെമ്പാടുമുള്ള 10 രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഗവേഷകര്‍ ഈ കണ്ടെത്തലുകളില്‍ എത്തിയിരിക്കുന്നത്. കുട്ടികളെ നിരന്തരം നിരീക്ഷിക്കാനും കൈപ്പിടിയില്‍ ഒത്തുക്കി നിര്‍ത്താനും ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ നിരക്ക് പല രാജ്യങ്ങളിലും വ്യത്യസ്തമാണ്.
അമേരിക്കയില്‍ ഇത് 15 ശതമാനമാണ്. ബ്രിട്ടനില്‍ 19, ദക്ഷിണാഫ്രിക്കയില്‍ 14, ഫ്രാന്‍സ് 10, ചൈന എട്ട്, ബ്രസില്‍ 7, തുര്‍ക്കി 5, ഇന്ത്യ 4 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്കുകള്‍. എന്നാല്‍ അമിത നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി വളര്‍ത്തുന്നത് അവരുടെ സര്‍ഗ്ഗശക്തി വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
WEBDUNIA|
കൂടുതല്‍ കളിക്കുന്നത് വൈകാരിക പുരോഗതിക്കും, സാമൂഹ്യബോധത്തിനും മെച്ചമുണ്ടാകുമെന്ന് പഠനം പറയുന്നു. രക്ഷിതാവിന് തന്നില്‍ വിശ്വാസമുണ്ടെന്ന ബോധം കുട്ടിയില്‍ സ്നേഹവും ആത്മവിശ്വാസവും വളര്‍ത്തും.