കൊച്ചുകുഞ്ഞു കരഞ്ഞാല്‍ പിടയുന്നത് മാതാപിതാക്കളുടെ മനസ്സാണ്. കുഞ്ഞ് കരയുന്നതിന് കാരണം പലപ്പോഴും ദേഹാസ്വസ്ഥതയായിരിക്കാം. കുഞ്ഞുങ്ങള്‍ക്ക് അസുഖമുണ്ടോയെന്ന് കണ്ടെത്താന്‍ ചില വഴികളുണ്ട്. പക്ഷെ കുഞ്ഞിന് ചെറിയ അസുഖം തോന്നുമ്പോള്‍തന്നെ ഡോക്ടറെ കാണിക്കുകയാണ് ഉത്തമം.
2) കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കുമ്പോള്‍ വായു അതോടൊപ്പം ഉള്ളില്‍പ്പോകും. ഈ വായു കുഞ്ഞിന് വയറുവേദന ഉണ്ടാക്കും. ഇത് ഒഴിവാക്കുവാന്‍ അമ്മമാര്‍ ഇരുന്നു വേണം കുഞ്ഞുങ്ങളെ മുലയൂട്ടുവാന്‍. എന്നിട്ട് കുഞ്ഞിന് തോളില്‍ കിടത്തി പുറത്തു തട്ടണം. ഏമ്പക്കം പോയാല്‍ കുഞ്ഞിന് വയറിന് ആശ്വാസം ലഭിയ്ക്കും. അതൊടൊപ്പം കുട്ടി പാല്‍ ഛര്‍ദ്ദിക്കാതെയും ഇരിക്കും.
ജന്നി
കരഞ്ഞു കരഞ്ഞു തളര്‍ന്ന് ഉറങ്ങുക, വിയര്‍ക്കുക, കണ്ണിന്‍റെ കൃഷ്ണമണി കുറേനേരം ഒരേപോലെ നില്‍ക്കുക, കൃഷ്ണമണിയുടെ ചലനങ്ങള്‍ വല്ലാതെ ആകുക, മുഖം ചുമക്കുക എന്നിവ ജന്നിയുടെ(ഫിറ്റ്സ്) ലക്ഷണമാണ്. മൂത്രതടസ്സം
1) ആണ്‍കുട്ടികള്‍ ആയാസപ്പെട്ട് മൂത്രമൊഴിക്കുന്നുണ്ടെങ്കില്‍ അത് മൂത്രടസ്സം മൂലമായിരിക്കും. മൂത്രം തുള്ളി തുള്ളിയായി ഒഴിയ്ക്കുന്നതും കാലില്‍ കൂടി ഒഴുകുന്ന രീതിയില്‍ ഒഴിക്കുന്നതും ഇതിന്‍റെ ലക്ഷണങ്ങളാണ്.
2) പെണ്‍കുഞ്ഞുങ്ങളില്‍ ലക്ഷണങ്ങള്‍ അത്ര വ്യക്തമല്ല. എന്നാല്‍ അല്പാല്പമായി മൂത്രമൊഴിക്കുകയാണെങ്കില്‍ മൂത്രതടസ്സമാകാം കാരണം.