ബഞ്ചമിന്‍ ബട്ടന്‍റെ ജീവിതയാത്ര

PROPRO
ചിന്തകളുടെയും ഭാവനകളുടെയും വ്യത്യസ്തതകളാണ് ഒരാളെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. അസാധാരണമായ ഭാവനയില്‍ നിന്ന് അസാധാരണമായ കലാസൃഷ്ടികള്‍ ഉണ്ടാകുന്നു. എഫ് സ്കോട്ട് ഫിറ്റ്സ്ജെറാള്‍ഡ് എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ അസാധാരണനായ ഒരു ഭാവനാശാലിയായിരുന്നു. 1921ല്‍ അദ്ദേഹം ഒരു കഥയെഴുതി - ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍.

2008ല്‍ അതിനൊരു ചലച്ചിത്ര ഭാഷ്യമുണ്ടായി, അതേപേരില്‍ തന്നെ. പാനിക് റൂം, ഏലിയന്‍ തുടങ്ങിയ വിഖ്യാത സിനിമകളുടെ സ്രഷ്ടാവ് ഡേവിഡ് ഫിഞ്ചറാണ് ഈ ചിത്രം സംവിധാനം ചെയ്തത്. പ്രശ്സ്തനടന്‍ ബ്രാഡ് പിറ്റ് മുഖ്യവേഷത്തില്‍ അഭിനയിച്ചു. 13 ഓസ്കര്‍ നോമിനേഷനുകളാണ് ‘ബഞ്ചമിന്‍ ബട്ടണ്‍ എന്ന മനുഷ്യന്‍റെ ജീവിതയാത്ര’ നേടിയിരിക്കുന്നത്.

1860ലാണ് ബെഞ്ചമിന്‍ ബട്ടണ്‍ എന്ന ഈ കഥാപാത്രത്തിന്‍റെ ജനനം. ജനിച്ചു വീണപ്പോള്‍ ബഞ്ചമിന്‍റെ ശരീരപ്രകൃതി ഒരു എണ്‍പതുകാരന്‍റേതായിരുന്നു. ജനിച്ചു മണിക്കൂറുകള്‍ക്കകം തന്നെ ഈ കുഞ്ഞ് സംസാരിച്ചു തുടങ്ങി! പിതാവിന്‍റെ നിര്‍ബന്ധപ്രകാരമാണ് അവന്‍ ഷേവ് ചെയ്യുകയും ഡൈ ഉപയോഗിക്കുകയും ചെയ്തത്. അടുത്ത വീടുകളിലെ കുട്ടികള്‍ക്കൊപ്പം കളിക്കാനും പിതാവ് അവനെ നിര്‍ബന്ധിച്ചു. എന്നാല്‍ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനേക്കാള്‍, സിഗരറ്റ് വലിക്കാനും വലിയ പുസ്തകങ്ങള്‍ വായിക്കാനും മുത്തശ്ശനോട് സംസാരിക്കാനുമായിരുന്നു ബെഞ്ചമിന് താല്‍‌പര്യം.

പിന്നീട് ബഞ്ചമിന്‍റെ കുടുംബം ആ യാഥാര്‍ത്ഥ്യം മനസിലാക്കി, ബഞ്ചമിന്‍റെ ജീവിതം സ്വാഭാവികമായതിന് നേര്‍ വിപരീതമാണെന്ന്. അതെ, വാര്‍ദ്ധക്യത്തില്‍ നിന്ന് മധ്യവയസിലേക്കും യൌവനത്തിലേക്കും കൌമാരത്തിലേക്കും പിന്നീട് കുട്ടിയായുമായിരുന്നു ആ വളര്‍ച്ച.

ഈ അസാധാരണ കഥയാണ് ഡേവിഡ് ഫിഞ്ചര്‍ സിനിമയാക്കിയത്. ബ്രാഡ് പിറ്റിന്‍റെയും കെയ്റ്റ് ബ്ലാങ്കെറ്റിന്‍റെയും മനോഹരമായ അഭിനയപ്രകടനം ചിത്രത്തിന് കൂടുതല്‍ മിഴിവേകുന്നു.

WEBDUNIA| Last Modified ചൊവ്വ, 17 ഫെബ്രുവരി 2009 (20:02 IST)
എറിക് റോത്ത് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ഓസ്കറില്‍ എതിരാളി സ്ലംഡോഗ് മില്യണയറാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :