നടന വൈഭവത്തിന്‍റെ ‘സീന്‍’

WEBDUNIA| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2009 (17:16 IST)
കൊഡാക് തിയറ്ററിലെ ഓസ്കര്‍ നിശയില്‍ മികച്ചന്‍ നടനായി സീന്‍ പെന്‍ തെരഞ്ഞെടുക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. 2003ല്‍ പുറത്തിറങ്ങിയ ‘മിസ്റ്റിക് റിവറി‘ലെ പെന്നിന്‍റെ നടനവൈഭവമായിരുന്നു ആദ്യ ഓസ്കറിന് വഴിയൊരിക്കിയതെങ്കില്‍ യുഎസിലെ സ്വവര്‍ഗപ്രേമികളുടെ പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ട ഹാര്‍വെ മില്‍ക്കിന്‍റെ ജീവിതകഥ പറയുന്ന മില്‍ക്കാണ് പെന്നിന് രണ്ടാം ഓസ്കറിന് വഴിയൊരുക്കിയത്.

2001ല്‍ ‘അയാം സാം‘, 1999ല്‍ ‘സ്വീറ്റ് ആന്‍ഡ് ലോഡൌണ്‘‍, 1995ല്‍ ‘ഡെഡ് മാന്‍ വാക്കിംഗ്‘ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പെന്നിന് മികച്ച നടനുള്ള ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.

1978ല്‍ രാഷ്ട്രീയകക്ഷികള്‍ക്കതീതമായി സ്വവര്‍ഗാനുരാഗികളുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പൊരുതി രക്തസാക്ഷിയായ ഹാര്‍വി മില്‍ക്കിന്‍റെ ജിവിതത്തെ തികഞ്ഞ കൈയ്യടക്കത്തോടെയാണ് മില്‍ക്കില്‍ പെന്‍ അഭിനയിപ്പിച്ച് ഫലിപ്പിച്ചതെന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :