യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് എന്നിവ വിഷയങ്ങളായി പഠിച്ച് വിഷയങ്ങളില്‍ മൊത്തം 70% മാര്‍ക്കില്‍ കുറയാതെ നേടിയ പ്ലസ്‌ടു. പത്താം ക്ലാസിലോ പ്ലസ്‌ടുവിലോ ഇംഗ്ലീഷില്‍ 50% മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.
ശാരീരികയോഗ്യത: ഉയരം കുറഞ്ഞത് 157 സെ മീ. ഉയരത്തിന് ആനുപാതികമായ തൂക്കം.
കാഴ്‌ച: ദൂരക്കാഴ്‌ച: 6/18, 6/18 (കണ്ണട ധരിച്ച്) 6/6 ,6/6. വര്‍ണാന്ധത, നിശാന്ധത എന്നിവ പാടില്ല.
കോഴ്‌സിന്‍റെ വിജയകരമായ പൂര്‍ത്തീകരണത്തിനു ശേഷം എഞ്ചിനീയറിങ് ആന്‍ഡ് ഇലക്‌ട്രിക്കല്‍ വിഭാഗത്തില്‍ ടെക്‌നിക്കല്‍ ഓഫിസറായായിരിക്കും നിയമനം. സബ് ലഫ്‌റ്റനന്‍റ് പദവിയാണ് ലഭിക്കുക. വൈസ് അഡ്‌മിറല്‍ വരെ ഉയരാവുന്ന തസ്‌തികയാണിത്.
ശമ്പളം: 15600-39100 രൂപയും മറ്റ് ആനുകൂല്യങ്ങളും. പ്ലസ് ടു മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ് നടത്തുന്ന അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്. 2009 ഡിസംബര്‍ മുതല്‍ 2010 മെയ് വരെയുള്ള സമയത്തായിരിക്കും അഭിമുഖം.
ഇംഗ്ലീഷ് വലിയ അക്ഷരത്തിലാണ് അപേക്ഷ പൂരിപ്പിക്കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവയും ഭംഗിയായി ടാഗ് ചെയ്യേണ്ടതാണ്. അപേക്ഷ അയയ്‌ക്കുന്ന കവറിനു മുകളില്‍ APPLICATION FOR 10+2 (TECH) - JULY 2010 COURSE. അപേക്ഷ സാധാരണ തപാലിലേ അയയ്‌ക്കാവൂ. വിലാസം: Post Bag No.5, GPO, New Delhi - 110001. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2009 നവംബര്‍ 9.