മാവേലിക്ക് അത്രയ്ക്ക് ധൈര്യമോ?: ഉണ്ടപ്പക്രു

WEBDUNIA| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2009 (19:41 IST)
PRO
ജയറാമിന്‍റെ പിതാവായ, ബിരിയാണി സ്പെഷ്യലിസ്റ്റായ കുഞ്ഞുമോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ ഹരത്തിലാണ് ഉണ്ടപ്പക്രുവെന്ന അജയ്. മാവേലിയെങ്ങാനും ഇത്തവണ കേരളത്തില്‍ വരികയും ഉണ്ടപക്രുവിനെ കാണുകയും ‘വരം എന്തെങ്കിലും വേണോ’ എന്ന് ചോദിക്കുകയും ചെയ്താല്‍ എന്താവും സ്ഥിതി. നമുക്ക് ഉണ്ടപ്പക്രുവിനോടുതന്നെ ചോദിച്ചുനോക്കാം.

“മാവേലി ഒരു വല്ലഭനൊക്കെയാണെങ്കിലും എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടോ എന്ന് അറിയില്ല. എന്നെപ്പോലൊരു മൂന്നടിക്കാരനാണല്ലോ പണ്ടദ്ദേഹത്തെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയത്?”

“ഇക്കാലത്ത് മാവേലി മുന്നില്‍ വന്നാലും വ്യാജനാണോ ഒറിജിനലാണോ എന്ന് എങ്ങനെ അറിയും? ഒറിജിനലാണെന്ന് ബോധ്യമായാല്‍ അദ്ദേഹത്തെ ഒന്ന് സുഖിപ്പിക്കാന്‍ ഞാനാദ്യം ‘സവാരിഗിരിഗിരി’യിലെ വല്ലഭന്‍ ‘കെയര്‍ ഓഫ് വല്ലഭ’നിലേക്ക് ക്ഷണിക്കും. എന്നിട്ട് വാമനന്റെ ശക്തി എനിക്ക് തരണമേയെന്ന് ചോദിക്കും.”

“പാവപ്പെട്ടവര്‍ ഒരുനേരം വിശപ്പുമാറ്റാന്‍ പെടാപ്പാടുപെടുന്ന ഇന്നത്തെ സാമൂഹികരാഷ്ട്രീയ സ്ഥിതിഗതി നേരെയാക്കാന്‍ ഇവിടെ ചിലരുടെ തലയില്‍ മൂന്നാമതൊരടിവയ്ക്കാനുള്ള വാമനന്റെ ശക്തിയാണ് എനിക്ക് വരമായി വേണ്ടത്.”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :