പൂക്കളങ്ങള്‍ വഴിമാറുന്നു, ഉപ്പളങ്ങള്‍ വരവായ്...

WEBDUNIA|
PRO
ഓണത്തിമര്‍പ്പിന് അത്തം നാള്‍ മുതല്‍ തുടക്കമാവും. പത്തുദിവസം വീട്ടുമുറ്റത്ത് വര്‍ണ്ണപൂക്കളമിട്ട് മാവേലിയെ വരവേറ്റിരുന്ന മലയാളികള്‍ക്ക് തിരക്കിനിടയില്‍ വീട്ടില്‍ പൂക്കളമൊരുക്കാന്‍ സമയമില്ല.

ഇന്ന്, വഴിയോരത്ത്, കവലകളില്‍... പ്രത്യേകമായി തയാറാക്കിയ തട്ടിലാണ് പൂക്കളമൊരുക്കുന്നത്. മണ്ണിട്ടുയര്‍ത്തിയ തട്ടില്‍ ചാണകം മെഴുകി ആകര്‍ഷകമായ ഡിസൈനുകളില്‍ മെനയുന്ന ‘പുഷ്പക്കാഴ്ച’കള്‍ കാണികളുടെ മനം കവരും. മിക്കവയും നിറം ചേര്‍ത്ത് തേങ്ങാപീരയും ഉപ്പും കൊണ്ട് ഉണ്ടാക്കിയതാണെന്നു മാത്രം.

അല്ലെങ്കിലും പൂക്കള്‍ക്കൊക്കെ ഇപ്പോള്‍ എന്താ വില!

പണ്ടൊക്കെ തൊടികളിലും പുരയിടത്തിലുമൊക്കെ പൂക്കളുടെ വസന്തമായിരിക്കും. "പൂവേ പൊലി” പാടി കുട്ടികള്‍ പൂക്കളിറുക്കും. പുലര്‍ച്ചെയിറങ്ങി കൂടകള്‍ നിറച്ച് പൂക്കളുമായി ഒത്തൊരുമയോടെ കളങ്ങളൊരുക്കും. ആഹ്ലാദത്തിന്‍റെ, വിനോദത്തിന്‍റെ അറിവിന്‍റെ നാളുകളായിരുന്നു അവ. കുട്ടികളെ പ്രകൃതിയുമായി ഇണക്കുന്ന സഹവസിപ്പിക്കുന്ന ദിവസങ്ങളായിരുന്നു അവ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :