സുശീല്‍ കുമാറിനു പാരിതോഷികം

PROPRO
ഒളിമ്പിക്‍സിലെ ഇന്ത്യയുടെ രണ്ടാം ഹീറോ ഗുസ്തി താരം സുശീല്‍ കുമാറിനും അഭിനന്ദനങ്ങളുടെയും പാരിതോഷികങ്ങളുടെയും പ്രവാഹം. ഡല്‍ഹി സര്‍ക്കാര്‍, റയില്‍‌വേ മന്ത്രാലയം തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ നിന്നായി 1.05 കോടി രൂപ ഗുസ്തി താരത്തിനു ഇനാം പ്രഖ്യാപിച്ചിരിക്കുക ആണ്.

ഗുസ്തിയില്‍ വെങ്കലം നേടിയതിനു തൊട്ടു പിന്നാലെ ഇന്ത്യന്‍ താരത്തിന് ടിക്കറ്റ് ഇന്‍സ്പക്ടറില്‍ നിന്നും അസിസ്റ്റന്‍റ് കൊമേഴ്സ്യല്‍ മാനേജരായി സ്ഥാനക്കയറ്റം നല്‍കുമെന്ന് റയില്‍‌വേ മന്ത്രി വ്യക്തമാക്കി. 55 ലക്ഷമാണ് സാമ്പത്തിക സമ്മാനം പ്രഖ്യാപിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് 55 ലക്ഷം രൂപ പ്രഖ്യാപിച്ചു.

സാമ്പത്തിക പാരിതോഷികത്തിനു പിന്നാലെ ഇന്ത്യന്‍ താരത്തിന്‍റെ പരിശീലകന്‍ സത്പാലിനു സ്ഥാ‍നക്കയറ്റവും പ്രഖ്യാപിച്ചു. നിലവില്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ കായിക വിഭാഗത്തില്‍ ഉദ്യോഗസ്ഥനാന് സത്പാല്‍. കെ ഡി യാദവിനു ശേഷം ഗുസ്തി ഇനത്തില്‍ ഒരു മെഡല്‍ നേടുന്ന ആദ്യ താരമാണ് സുശീല്‍ കുമാര്‍.

സുശീല്‍ കുമാറിനു പിന്നാലെ 75 കിലോ വിഭാഗം ബോക്സിംഗിലും ഒരു മെഡല്‍ ഉറപ്പിച്ച ഇന്ത്യന്‍ ബോക്‍സര്‍ വിജേന്ദര്‍ കുമാറിന്‍റെ വിജയവും ഇന്ത്യ ആഘോഷമാക്കി. ഈ ഹരിയാനാ ബോക്‍സര്‍ ഇക്വഡോര്‍ എതിരാളിയെ തോല്‍പ്പിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ നാടായ ഭവാനിയില്‍ ആഘോഷം തുടങ്ങി. ആവേശത്തിമിര്‍പ്പിലായിരുന്നു കൂട്ടുകാരും വീട്ടുകാരും

ബീജിംഗ്: | WEBDUNIA| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2008 (15:18 IST)
ഹരിയാനയിലെ പല നഗരങ്ങളിലും ഗ്രാമങ്ങളിലും ആഘോഷമുണ്ടാകും. ജിതേന്ദര്‍ കുമാര്‍ പുറത്തായതിന്‍റെ നിരാശ വെറും രണ്ട് മണിക്കൂര്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. വിജേന്ദര്‍ ജയിച്ചു കയറിയതോടെ അത് ആഘോഷമായി മാറാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. വിജേന്ദരിന്‍റെ മത്സരം കൂട്ടുകാരും വീട്ടുകാരും ബോക്‍സിംഗിലെ സഹ താരങ്ങളും ഒന്നിച്ചിരുന്നാണ് കണ്ടത്. നേരത്തെ ഹരിയാന സര്‍ക്കാര്‍ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :