ഓസ്ട്രേലിയ വനിതാ നീന്തല്‍ താരം സ്റ്റെഫാനി റൈസിലൂടെ വീണ്ടും മുന്നോട്ട് കുതിക്കുകയാണ്. സ്റ്റെഫാനി റൈസിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയ 4x200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേ സ്വര്‍ണ്ണം കരസ്ഥമാക്കി.
മികച്ച പ്രകടനം നടത്തിയ ഓസ്ട്രേലിയന്‍ ടീമിനു സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ലോകറെക്കോഡ് നഷ്ടമായത്. വെറും ആ സെക്കന്‍ഡ് വ്യത്യാസത്തില്‍ 7:44.31 എന്ന സമയത്തിലായിരുന്നു ഓസീസ് ടീം സ്വര്‍ണ്ണനേട്ടത്തിലേക്ക് ഉയര്‍ന്നത്.
റൈസിനൊപ്പം ബ്രൊണ്ടി ബെരെറ്റ്, കെയ്ല്‍ പാല്‍മര്‍, ലിന്‍ഡാ മക്കന്‍സി എന്നിവരായിരുന്നു ടീമില്‍ ഉണ്ടായിരുന്നവര്‍. ഓസ്ട്രേലിയന്‍ താരം ബീജിംഗില്‍ കണ്ടെത്തുന്ന മൂന്നാമത്തെ സ്വര്‍ണ്ണമായിരുന്നു ഇത്.
ആദ്യ രണ്ട് മെഡ്ലേ ഇവന്റുകളില്‍ ലോക റെക്കോഡോടെ റൈസ് രണ്ട് സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു. ചൈനയുടെ ടീമായിരുന്നു വെള്ളി മെഡലിന് അര്‍ഹനായത്. യാംഗ് യു, സൂ ക്വുവാന്‍ വി, ടാന്‍ മിയാവോ പാംഗ് ജിയായിംഗ് എന്നിവര്‍ 7:45.93 എന്ന സമയത്തില്‍ വെള്ളി മെഡലിലേക്ക് ഉയര്‍ന്ന്.
ബീജിംഗ്:|
WEBDUNIA|
അമേരിക്കന്‍ ടീമിനാണ് വെങ്കലം. 7:46.33 എന്ന സമയത്തിലായിരുന്നു അമേരിക്കന്‍ ടീം വെങ്കലം കണ്ടെത്തിയത്. അലിസണ് ഷ്മിറ്റ്, നതാലി കൌഗ്ലിന്‍, കരോലിന ബര്‍ക്കിള്‍, കാത്തി ഹോഫ് തുടങ്ങിയവരാണ് യു എസ് ടീമില്‍.