ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ പുരുഷ താരം ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് തന്നെ. ഒളിമ്പിക്സിലെ ഏറ്റവും ശ്രദ്ധേയമായ 100 മീറ്റര്‍ മത്സരത്തില്‍ ലോക റെക്കോഡ് സമയമായ 9.68 സെക്കന്‍ഡിലാണ് ഉസൈന്‍ ബോള്‍ട്ട് 100 മീറ്ററില്‍ വിജയം കണ്ടെത്തിയത്. നാട്ടുകാരനായ അസാഫാപവലിനെ മറികടന്നായിരുന്നു ബോള്‍ട്ട് സ്വര്‍ണ്ണം നേടിയത്.
ന്യൂയോര്‍ക്ക് ഗ്രാന്‍ പ്രീയില്‍ സ്ഥാപിച്ച 9.72 സെക്കന്‍ഡിന്റെ റെക്കോഡാണ് ബോള്‍ട്ട് മറികടന്നത്. യോഗ്യതാ മത്സരത്തിലെ സെമിയില്‍ ഒന്നാം സ്ഥാനക്കാരനായിട്ടായിരുന്നു ബോള്‍ട്ട് ഫൈനലിലേക്ക് കടന്നത്. ട്രിനിഡാഡ് താരം റിച്ചാര്‍ഡ് തോംസണാണ് വെള്ളി. അമേരിക്കയുടെ വാള്‍ട്ടര്‍ ഡിക്സ് മൂന്നാം സ്ഥാനത്തെത്തി വെള്ളിമെഡലിനു അര്‍ഹനായി.
അതേ സമയം ബോള്‍ട്ടിന്റെ നാട്ടുകാരനും ശക്തനായ എതിരാളിയുമായി പരിഗണിക്കപ്പെട്ടിരുന്ന അസാഫാപവല് അഞ്ചാം സ്ഥാനത്താണ് ഫൈനലില്‍ ഫിനിഷ് ചെയ്തത്. ത്രിമൂര്‍ത്തി മത്സരമായി പരിഗണിക്കപ്പെട്ടിരുന്ന പവല്‍-ബോള്‍ട്ട്-ടൈസണ്‍ ഗേ മത്സര ഫലത്തിനുള്ള കാത്തിരിപ്പ് ഇതോടെ അവസാനിച്ചു. അമേരിക്കന്‍ താരം ഗേയ്ക്ക് യോഗ്യത പോലും നേടാനായില്ല.
ബീജിംഗ്: |
WEBDUNIA|
Last Modified ശനി, 16 ഓഗസ്റ്റ് 2008 (20:21 IST)