ജപ്പാനെ ഏക പക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ലോക ചാമ്പ്യന്മാരായ ജര്‍മ്മനി ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാക്കളായി. രണ്ടാം പകുതിയിലെ ഗോളുകളിലായിരുന്നു ജര്‍മ്മനിയുടെ വിജയം.
രണ്ടാം പകുതിയില്‍ പകരക്കാരിയായി എത്തിയ ഫത്മീര് ബജ്രമാജായിരുന്നു ഗോളുകള്‍ നേടിയത്. 69, 87 മിനിറ്റുകളില്‍ ആയിരുന്നു ഗോള്‍. അമേരിക്കയും ബ്രസീലും തമ്മിലാണ് സ്വര്‍ണ്ണമെഡലിനായി ഏറ്റുമുട്ടുക.
വ്യാഴാഴ്ച നടന്ന മറ്റ് ഒളിമ്പിക്സ് ഗെയിമുകളില്‍ നെതര്‍ലന്‍ഡ് വാട്ടര്‍ പോളോയില്‍ സ്വര്‍ണ്ണം അണിഞ്ഞു. ഫൈനലില്‍ അമേരിക്കയെ 9-8 നാണ് ഡച്ച് വനിതകള്‍ പരാജയപ്പെടുത്തിയത്.
ബീജിംഗ്: |
WEBDUNIA|
Last Modified വ്യാഴം, 21 ഓഗസ്റ്റ് 2008 (18:56 IST)
സോഫ്റ്റ്ബോള്‍ ഫൈനലില്‍ ജപ്പാന് കരുത്തരായ അമേരിക്കയെ പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടി. 3-1 നായിരുന്നു അമേരിക്കയുടെ ജയം. അമേരിക്ക വെള്ളി മെഡല്‍ നേടിയപ്പോള്‍ ഓസ്ട്രിയയ്ക്കാണ് വെങ്കലം.