ജപ്പാന്‍താരം കിറ്റാജിമ കൊസുക്കെ ഒളിമ്പിക്‍സിലെ രണ്ടാം സ്വര്‍ണ്ണം കണ്ടെത്തി. പുരുഷന്‍മാരുടെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക് മത്സരത്തിലായിരുന്നു കിറ്റാജിമ രണ്ടാം സ്വര്‍ണ്ണം കണ്ടെത്തി.
മത്സരത്തില്‍ ഒളിമ്പിക് റെക്കോഡ് സമയമായ 2:07.64 എന്ന സമയത്തിലായിരുന്നു കിറ്റാജിമയുടെ നേട്ടം.
വ്യാഴാഴ്ച അക്വാറ്റിക് സെന്‍ററില്‍ കിറ്റാജിമ കണ്ടെത്തിയത് രണ്ടാം സ്വര്‍ണ്ണമായിരുന്നു. 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിലും കിറ്റാജിമ സ്വര്‍ണ്ണം കണ്ടെത്തി. 2004 ഏതന്‍സ് ഒളിമ്പിക്സിലെ രണ്ടിനങ്ങളിലും കിറ്റാജിമ സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു.
ഓഷ്യാനിയയിലെ റെക്കോഡായ 2:08.88 സമയം കണ്ടെത്തിയ ഓസ്ട്രേലിയയുടെ ബ്രെന്‍ഡണ്‍ റിക്കാര്‍ഡ് വെള്ളി മെഡല്‍ കണ്ടെത്തി. ഫ്രഞ്ച് താരം ഹ്യൂഗ്‌സ് ദൊബോസ്ക്ക് ഈ വിഭാഗത്തിലും വെങ്കലം കണ്ടെത്തി.
ബീജിംഗ്:|
WEBDUNIA|
നേരത്തെ 100 മീറ്ററിലും വെങ്കലം നേടിയ ദൊബോസ്ക്ക് 2:08.94 സെക്കന്‍ഡിലാണ് വെങ്കലം കരസ്ഥമാക്കി. യോഗ്യതാ റൌണ്ടിലും ഏറ്റവും വേഗമാര്‍ന്ന പ്രകടനത്തിന്‍റെ വെളിച്ചത്തിലായിരുന്നു കിറ്റാജിമ ഫൈനലിലേക്ക് കടന്നത്.