വേഗമാര്‍ന്ന നടപ്പിലൂടെ ഒളിമ്പിക്സ് മെഡല്‍ പട്ടികയില്‍ റഷ്യന്‍ പേര് എഴുതിച്ചേര്ത്തിരിക്കുക ആണ് ഒളിമ്പിക്സിലെ നടപ്പ് മത്സരത്തിലെ ജേതാവ് ഓള്‍ഗാ കനിസ്ക്ക. ബുധനാഴ്ച നടന്ന നടത്ത മത്സരത്തില്‍ വേഗത കണ്ടെത്തിയ കനിസ്ക വനിതകളുടെ 20 കിലോ മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണ്ണം കൊണ്ടാണ് മടങ്ങിയത്.
ഒളിമ്പിക് റെക്കോഡ് തകര്‍ത്ത മികവിലൂടെ ഒരു മണിക്കൂര്‍ 26.31 മിനിറ്റിലാണ് റഷ്യന്‍ താരം മികവിലേക്ക് ഉയര്‍ന്നത്. ഒരു മണിക്കൂറും 29.05 മിനിറ്റിന്റെയും റെക്കോഡാണ് കനിസ്ക്യ്ക്ക് മുന്നില്‍ വഴിമാറിയത്.
ലോകറെസ് വാക്കിംഗ് കപ്പില്‍ ഒരു മണിക്കൂര്‍ 24.42 മിനിറ്റില്‍ നടന്നു കയറി ഒന്നാമതെത്തിയ താരത്തിനു ഒളിമ്പിക്സ് മത്സരം ഒരു പ്രശ്നമേയല്ലായിരുന്നു. ലോക റെക്കോഡ് തകര്‍ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ മോശമായ കാലാവസ്ഥ പ്രശ്നമായി. മത്സരത്തില്‍ വിജയം നേടിയ ശേഷം താരം പറഞ്ഞു.
ബീജിംഗ്:|
WEBDUNIA|
നോര്‍വേ താരം ജേഴ്സ്റ്റി തയ്സ് പ്ലാസ്റ്റര്‍ ഒരു മണിക്കൂറും 27.25 മിനിറ്റുമെടുത്ത് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇറ്റാലിയന്‍ താരം എലീസാ റിഗൌഡോ ഒരു മണിക്കൂര്‍ 27.12 മിനിറ്റില്‍ വെങ്കല മെഡലിനും അര്‍ഹയായി.