ഒളിമ്പിക്സ് കിവീസ് കുടുംബകാര്യമാക്കും

PROPTI
ലോകകായിക മേളയില്‍ സുവര്‍ണ്ണ നേട്ടം എഴുതിച്ചേര്‍ക്കുന്നതിനായി ന്യൂസിലാന്‍ഡ് ആശ്രയിക്കുന്നത് സഹോദരങ്ങളായ കുറെ കായിക താരങ്ങളെയാണ്. അടുത്ത മാസം ബീജിംഗില്‍ നടക്കുന്ന ഒളിമ്പിക്‍സില്‍ കിവീസിനെ പ്രതിനിധീകരിക്കുന്ന ടീമില്‍ ഉള്‍പ്പെട്ടവരില്‍ സഹോദരങ്ങളായ അഞ്ച് ജോഡി കായിക താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വ്യത്യസ്ത ഇനങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഇവരില്‍ ട്രയാത്‌‌ലണ്‍ ഒഴികെയുള്ള മത്സരങ്ങളില്‍ സഹോദരങ്ങള്‍ ഒന്നിച്ചു പോരാടാന്‍ നില്‍ക്കുന്നവരാണ്. ഹോക്കി താരങ്ങളായ ‘ഷോ’ ബോയ്സാണ് കിവീസ് ഹോക്കി ടീമിനൊപ്പം നിന്ന് കുടുംബത്തിനു കൂടി അഭിമാനം കണ്ടെത്താന്‍ ശ്രമം നടത്തുന്നവര്‍. ഇവര്‍ ഒളിമ്പിക്‍സിനായി കഠിന പരിശീലനത്തിലാണ്.

ഇരുവരും ഒന്നിച്ചു പങ്കെടുക്കുന്ന ആദ്യ ഒളിമ്പിക്സാണിത്. മൂത്തവന്‍ ഹെയ്‌ഡന്‍ ഷോ ഒന്നാന്തരം ഒരു ഡ്രാഗ്ഫ്ലിക്കറും ലോകോത്തര നിലവാരമുള്ള ഗോളടിക്കാരന്‍ കൂടിയാണെങ്കില്‍ രണ്ടാമന്‍ ബ്രാഡ്‌ലിയുടെ പ്രത്യേകത മദ്ധ്യനിരയിലെ പൊട്ടിത്തെറി കളിക്കാരന്‍ ആണെന്നതാണ്. ഒളിമ്പിക്‍സില്‍ മിന്നാന്‍ തന്നെയാണ് ഇരുവരുടെയും പുറപ്പാടും.

ഇരുവരും കളിയില്‍ ഉപയോഗിക്കുന്നത് കറുത്ത നിറത്തിലുള്ള സ്റ്റിക്കായിരിക്കും. ട്രയാത്‌ലണില്‍ ഷെയിന്‍ റീഡൂം മാറ്റ് റീഡുമാണ് പങ്കെടുക്കുന്നത്. ഷെയിന്‍ കിവീസിനായി ഓടുമ്പോള്‍ മാറ്റ് അമേരിക്കയ്‌ക്കായിട്ടാണ് പങ്കെടുക്കുന്നത്. ഇരുവരും തമ്മില്‍ പരസ്പരം പോരാടുന്നു എന്നത് മാത്രമാണ് കിവീസ് നിരയിലെ പ്രധാന പ്രശ്നം.

ഇരട്ട സഹോദരിമാരായ എവേഴ്‌സിനും സ്വിന്‍ഡെല്‍‌സിനും ലഭിക്കുന്ന പ്രസിദ്ധി ന്യൂസിലാന്‍ഡ് ഒളിമ്പിക്‍സ് ടീമിലെ ഒരു താരങ്ങള്‍ക്കുമില്ല. ഇരുവരും കിവീസിന്‍റെ റോവിംഗിലെ മെഡല്‍ പ്രതീക്ഷകളാണ്. രണ്ടാമത്തെ ഒളിമ്പിക്‍സിനായിട്ടാണ് എത്തുന്നത്. ഏതന്‍സിലെ മികവ് ഇരുവരും ഒരിക്കല്‍ കൂടി തുടര്‍ന്നാല്‍ കിവീസിന് ഇരട്ടി മധുരമാകും.

ഒളിമ്പിക്സില്‍ അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുന്ന നിനാ ദാനിയേല്‍, ലിസാ ദാനിയേല്‍ സഹോദരങ്ങളിലും കിവീസിനു പ്രതീക്ഷയാണുള്ളത്. മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരുവരും സിങ്ക്രണൈസ്‌ഡ് വിഭാഗത്തില്‍ വെങ്കലം നേടിയിരുന്നു. റഷ്യ, അമേരിക്ക, ചൈന തുടങ്ങിയ ശക്തരായ എതിരാളികള്‍ക്ക് ഒരു വെല്ലുവിളിയാകും ഇരട്ടകള്‍..

WEBDUNIA|
ലോകത്തിലെ പ്രമുഖ ബാസ്ക്കറ്റ്ബോള്‍ ലീഗുകളില്‍ ഒന്നായ ഓസ്ട്രേലിയന്‍ ബാസ്ക്കറ്റ് ബോളിലും കിവീസ് ബാസ്ക്കറ്റ് ബോളിലും ഏറെ അറിയപ്പെടുന്ന പേരുകളാണ് പഴ്‌സല്‍ സഹോദരിമാരായ നതാലിയുടേയും ചാര്‍മിയാന്‍റേതും. കിവീസ് ബാസ്ക്കറ്റ് ബോള്‍ ടീമായ ടാള്‍ ഫേണ്‍സിന്‍റെ പ്രതീക്ഷകളില്‍ ഈ സഹോദരിമാര്‍ക്കും പങ്കുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :