യോഗേശ്വറും പുറത്തായി

ബീജിംഗ്; | WEBDUNIA| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2008 (13:42 IST)
അഞ്ജു ബോബി ജോര്‍ജ്ജ് പുറത്തായതിനു തൊട്ടു പിന്നാലെ ഇന്ത്യയ്‌ക്ക് മറ്റൊരു ഒളിമ്പിക്‍സ് മെഡല്‍ കൂടി വഴുതിപ്പോയി. ഗുസ്തിക്കാരന്‍ യോഗേശ്വര്‍ ദത്താണ് പുറത്തായ ഇന്ത്യാക്കാരില്‍ അവസാനം എത്തിയിരിക്കുന്നത്.

ജപ്പാന്‍ താരം കെനീച്ചി യുമോട്ടോയോടായിരുന്നു പരാജയം. ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഒന്നാം റൌണ്ടില്‍ 1-0 നു മുന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യന്‍ താരം പരാജയമറിഞ്ഞത്.രണ്ടാം റൌണ്ടില്‍ എതിരാളി ശക്തമായി തിരിച്ചടിച്ചു.

ആദ്യ റൌണ്ടുകളില്‍ ലീഡില്‍ നിന്ന ശേഷം മൂന്നാമത്തെയും അവസാനത്തെയും റൌണ്ടുകളിലാണ് ഇന്ത്യന്‍ താരത്തിനു പരാജയം സംഭവിച്ചത്. 60 കിലോ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വീഴ്ച.

ഒരു റൌണ്ട് കൂടി പിന്നിട്ടാല്‍ ഇന്ത്യയ്‌ക്ക് ഒരു വെങ്കല മെഡല്‍ ഏകദേശം ഉറപ്പാക്കാമായിരുന്നു. നേരത്തെ കസക്കിസ്ഥാന്‍ താരം ബൌഴാന്‍ ഒറാസ്ഗാലിയേവിനെ 3-1 നു പരാജയപ്പെടുത്തി ആണ് ഇന്ത്യന്‍ താരം മുന്നോട്ട് പോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :