ബരണ്യായി ആദ്യ ദുരന്തനായകന്‍

ബീജിംഗ്: | WEBDUNIA| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2008 (14:03 IST)
ഒളിമ്പിക്‍സില്‍ മെഡല്‍ നേടി രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്താനെത്തിയ ഹംഗറിയുടെ ഭാരോദ്വഹന താരം യാനോസ് ബെരണ്യായി ബീജിംഗിലെ ആദ്യ ദുരന്തനായകനായി. ഭാരോദ്വഹന മത്സരത്തിനിടയില്‍ വലത് കൈക്കുഴ തെന്നിയ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 77 കിലോ വിഭാഗത്തിലായിരുന്നു ബരണ്യായിക്ക് അപകടമുണ്ടായത്.

ബരണ്യായി 148 കിലോ ഭാരം ഉയര്‍ത്താനുള്ള ശ്രമത്തിനിടയിലായിരുന്നു കൈക്കുഴയ്ക്ക് പരുക്ക് വന്നത്. പെട്ടെന്ന് തറയില്‍ വീണ താരം വേദന കൊണ്ട് നിലവിളിച്ചു. പെട്ടെ പ്ലാറ്റ് ഫോമില്‍ നിന്നും താഴെയിറക്കി ബെരണ്യായിയെ ആംബുലന്‍സില്‍ സമീപത്തെ ഒരു ഹോസ്പിറ്റിലിലേക്ക് കൊണ്ട് പോയതായി സാങ്കേതി വിഭാഗം സംഘാടകര്‍ പറഞ്ഞു.

എന്നാല്‍ പരുക്കിന്‍റെ വലിപ്പം എത്രയെന്ന് പറയാറായിട്ടില്ലെന്നും കശേരുക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ടെങ്കില്‍ അത് ഭേദമാകാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരുമെന്നും ബെരണ്യായിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സാധാരണ ഭാരോദ്വഹനത്തില്‍ കൈക്കുഴ തെന്നുന്നത് അസാധാരണമാണെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :