പെല്ലെഗ്രിനി, റീസ് നേട്ടത്തില്‍

PROPRO
ബീജിംഗിലെ അക്വാറ്റിക് സെന്‍ററില്‍ ലോക റെക്കോഡുകള്‍ തുടര്‍ക്കഥയാകുന്നു. ലോകറെക്കോഡ് പട്ടികയില്‍ എത്തിയിരിക്കുന്ന ഏറ്റവും പുതിയ നേട്ടങ്ങള്‍ ഇറ്റാലിയന്‍ താരം ഫെഡറിക്കാ പെല്ലെഗ്രിനിയുടേതും ഓസ്ട്രേലിയന്‍ താരം സ്റ്റെഫാനി റീസിന്‍റെതുമാണ്. വനിതകളുടെ 200 മീറ്റര്‍ ഫ്രീ സ്റ്റൈ‌ലിലും 200 മീറ്റര്‍ മെഡ്‌ലേയിലുമാണ് റെക്കോഡ്.

വനിതകളുടെ 200 മീറ്റര്‍ ഫ്രീ സ്റ്റൈ‌ല്‍ ഇവന്‍റില്‍ 1:54.82 എന്ന സമയത്തിലാണ് പെല്ലെഗ്രിനി മികവ് കണ്ടെത്തിയത്.
മുന്‍ റെക്കോഡ് സമയത്തേക്കാള്‍ 0.63 സെക്കന്‍ഡ് വ്യത്യാസമാണ് ഇറ്റാലിയന്‍ താരം കണ്ടെത്തിയത്.

സ്ലോവാനിയന്‍ താരം സാറാ ഇസകോവിക്ക് 1:54.97 എന്ന സമയത്തില്‍ വെള്ളി കണ്ടെത്തിയപ്പോള്‍ ഏഷ്യന്‍ റെക്കോഡ് നേട്ടം 1:55.05 എന്ന സമയത്തില്‍ കണ്ടെത്തിയ പാംഗ് ജിയായിംഗ് വെങ്കല മെഡല്‍ നേട്ടത്തിനു ഉടമയായി.

രണ്ടാമത്തെ മികച്ച സമയവുമായി ഫൈനലിലേക്ക് കുതിച്ചെത്തിയ അമേരിക്കന്‍ താരം കാത്തി ഹോഫ് 1:55.78 എന്ന സമയത്തില്‍ നാലാം സ്ഥാനത്തായിപ്പോയി. 200 മീറ്റര്‍ വ്യക്തിഗത് മെഡ്‌ലേയില്‍ ഓസ്ട്രേലിയന്‍ താരം സ്റ്റെഫാനി റീസ് ഓള്‍ റൌണ്ട് പ്രകടനം നടത്തിക്കളഞ്ഞു. സ്വന്തം ലോക റെക്കോഡ് തന്നെയാണ് ഈ വിഭാഗത്തില്‍ സ്റ്റെഫാനി തിരുത്തിയത്.

ബീജിംഗ്:| WEBDUNIA|
സ്റ്റെഫാനിയുടെ മികച്ച സമയം 2:08.45 ആയിരുന്നു. 0.97 സെക്കന്‍ഡ് വ്യത്യാസത്തിലാണ് ലോകറെക്കോഡ് നേടിയത്. സിംബാബ്‌വേയുടെ കിസ്റ്റി കാവെന്‍ഡ്രി വെള്ളിയും അമേരിക്കന്‍ താരം നതാലി കൌഗ്ലിന്‍ വെങ്കലവും നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :