ഒളിമ്പിക്‍സിലെ മെഗാ താരങ്ങള്‍

PROPRO
റോജര്‍ ഫെഡറര്‍, ഗബ്രിസലാസി, മൈക്കല്‍ ഫെല്പ്സ്, സ്റ്റെഫാനി റൈസ് ഒളിമ്പിക്‍സില്‍ ശ്രദ്ധേയമായാ പേരുകള്‍ പലതാണ്. ലോകത്തെ ഏറ്റവും വലിയ കായിക മേളയുടെ പുതിയ താരങ്ങള്‍ക്കൊപ്പം തന്നെ പ്രതീക്ഷയില്‍ ചേര്‍ത്ത് വായിക്കപ്പെടുന്ന പേരുകളാണ് ഇവയെല്ലാം. ഏതന്‍സ് ഒളിമ്പിക്‍സിന്‍റെയും ലോക കായിക മേളയുടെയും മികവിനെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ ബീജിംഗിലും ശ്രദ്ധിക്കേണ്ട ചില താരങ്ങള്‍ പട്ടികയിലുണ്ട്.

ഒന്നാം സ്ഥാനത്തിനു കനത്ത ഭീഷണി ഉയര്‍ന്നെങ്കിലും സ്വിറ്റ്‌സര്‍ലണ്ടിന്‍റെ ടെന്നീസ് താരം റോജര്‍ ഫെഡററുടെ മികവില്‍ സംശയമില്ല. ഒളിമ്പിക്‍സില്‍ കാര്യമായ മികവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മെഡല്‍ ലക്‍ഷ്യമിട്ട് ബീജിംഗില്‍ എത്തിയിരിക്കുന്ന മുന്‍ ഒന്നാം നമ്പര്‍ താരത്തിനു കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന താരങ്ങളില്‍ പ്രമുഖന്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ തന്നെ. ഒന്നാം സ്ഥാനത്തിനുള്ള ഭീഷണി പോലെ തന്നെ സ്വര്‍ണ്ണത്തിനും പ്രധാന പിടിവലി ഇവര്‍ തന്നെ.

ദീര്‍ഘദൂര ഓട്ട രംഗത്തെ രാ‍ജാവാണ് രണ്ട് തവണ ലോക ചാമ്പ്യനായ കെനിയന്‍ താരം ഗബ്രിസെലാസി സ്വന്തം നാട്ടുകാരനായ യുവതാരം കെനെനീസ ബെക്കെലെ, സിലേഹി സിഹിന്‍ എന്നിവര്‍ക്കൊപ്പമാണ് ഒളിമ്പിക്‍സില്‍ അവസാന 10,000 മീറ്റര്‍ മത്സരത്തിനായി സലാസി എത്തിയിരിക്കുന്നത്. മാരത്തോണില്‍ ലോകറെക്കോഡുകാരനാണ്എങ്കിലും ബീജിംഗിലെ മലിനീകരണം ആരോഗ്യത്തെ ബാധിക്കുമെന്ന് ഭയന്ന് മത്സരത്തിനില്ല എന്ന നിലപാടിലാണ് നില്‍ക്കുന്നത്.

നീന്തല്‍ കുളത്തില്‍ അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളി ഓസ്ട്രേലിയയില്‍ നിന്നാണ്. അവരുടെ പ്രതീക്ഷയായ കാത്തി ഹോഫ് ഓസ്ട്രേലിയന്‍ താരം സ്റ്റെഫാനി റൈസില്‍ നിന്നും നേരിടുന്ന വെല്ലുവിളി വനിതകളുടെ വ്യക്തിഗത മെഡ്ലേയില്‍ നിന്നാണ്. സഹതാരം നതാലി കൌഗ്ലിനും നീന്തല്‍ കുളത്തില്‍ മികച്ച പ്രകടനമാണ് നടത്തി വരുന്നത്. നാല് വര്‍ഷം മുമ്പ് രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയ കൌഗ്ലിന്‍റെ ഇത്തവണത്തെ ലക്‍‌ഷ്യം ആറ് മെഡലാണ്.

എന്‍ ബി എ ടീമായ ഹൌസ്റ്റണ്‍ റോക്കറ്റിന്‍റെ ഏറ്റവും മികച്ച മദ്ധ്യനിര കളിക്കാരില്‍ ഒരാളായ ചൈനീസ് താരം യോ മിംഗിലാണ് ബാസ്ക്കറ്റ് ബോള്‍ പ്രതീക്ഷകള്‍. ബാസ്ക്കറ്റ് ബോളില്‍ അമേരിക്കയുടെയും ഓസ്ട്രേലിയയുടെയും ശക്തമായ വെല്ലുവിളികള്‍ മറികടക്കാന്‍ യോ മിംഗ് തുണയാകുമെന്ന പ്രതീക്ഷയിലാണ് ചൈന.

ഏറ്റവും ശക്തമായ മത്സരം നടക്കുന്ന ഫുട്ബോളില്‍ രണ്ട് തവണ ലോക ഫുട്ബോളറായ റൊണാള്‍ഡീഞ്ഞോയുടെ സാന്നിദ്ധ്യമാണ് ബ്രസീലിയന്‍ യുവ താരങ്ങളുടെ ഉത്തേജനം. ഒരിക്കല്‍ പോലും ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിയിട്ടില്ല എന്ന ആക്ഷേപം മറികടക്കാന്‍ റൊയുടെ സാന്നിദ്ധ്യം തുണയാകുമെന്ന് ബ്രസീല്‍ പ്രതീക്ഷിക്കുന്നു. റൊണാള്‍ഡീഞ്ഞോയ്‌ക്കൊപ്പം കളിച്ചിരുന്ന അര്‍ജന്‍റീനയുടെ മെസ്സിയും ഒളിമ്പിക്സിന്‍റെ സൂപ്പര്‍ താര സാന്നിദ്ധ്യം തന്നെയാണ്.

വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുക 100 മീറ്റര്‍ 200 മീറ്റര്‍ മത്സരത്തിലാണ്. അസാഫാ പവല്‍, ടൈസണ്‍ ഗെ, ഉസൈന്‍ ബോള്‍ട്ട് എന്നിവരാണ് ഇതില്‍ ഏറ്റവും ശക്തമായ മത്സരത്തില്‍ ഏര്‍പ്പെടുക. ലോകത്തിലെ ഏറ്റവും വേഗമേറിയ താരമായ ഉസൈന്‍ ബോള്‍ട്ട്. ഡബിള്‍ തികയ്‌ക്കാനാണ് ബീജിംഗിലേക്ക് എത്തുന്നത്.

പതിനാറുകാരിയായ ഷോണ്‍ ജോണ്‍സണ് ഏറെ പ്രതീക്ഷയോടെയാണ് അമേരിക്ക കാണുന്നത്. ചൈനീസ് പരിശീലകര്‍ക്ക് കീഴില്‍ ജിംനാസ്റ്റിക്സിലെ പുത്തന്‍ പാഠങ്ങള്‍ പഠിക്കുന്ന ഷോണ് നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളിയും പരിശീലകരുടെ നാട്ടില്‍ നിന്നും തന്നെയാണ്. 2007 ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് വെല്ലുവിളി മറികടക്കാന്‍ അമേരിക്കയെ സഹായിച്ചത് ഷോണായിരുന്നു.

ഇസിന്‍ബയേവയ്‌ക്ക് റെക്കോഡുകള്‍ ഒരു ഹരമാണ്. സ്വന്തം റെക്കോഡുകള്‍ പല തവണ തിരുത്തിയിട്ടുള്ള ഇസിന്‍ബയേവ 22 തവണ 5.03 മീറ്ററുകള്‍ താണ്ടിയിട്ടുള്ളത്. വനിതാ ചാമ്പ്യന്‍ഷിപ്പിലെ സെര്‍ജി ബുബ്ക എന്ന വിശേഷണമുള്ള ഇസിന്‍ബയേവ അവസാനം റെക്കോഡ് തകര്‍ത്തത് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു.

WEBDUNIA| Last Modified വെള്ളി, 8 ഓഗസ്റ്റ് 2008 (13:52 IST)
അമേരിക്കന്‍ ടീം ബീജിംഗിലേക്ക് വിമാനം ഇറങ്ങിയപ്പോള്‍ തന്നെ മൈക്കല്‍ഫെല്‍‌പ്സ് മുങ്ങിയിരുന്നു. 1972 ല്‍ മാര്‍ക് സ്പിറ്റ്സ് കുറിച്ച ഏഴ് മെഡലെന്ന റെക്കോഡ് ഒളിമ്പിക്‍സിലെ സ്ഥിരം സ്വര്‍ണ്ണമെഡല്‍ ജേതാവായ ഫെല്പ്സ് മറി കടക്കുമോ എന്ന് മാത്രമാണ് നീന്തല്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെ, ഇക്കാര്യങ്ങള്‍ ...

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം
തൃപ്തികരമായ രീതിയില്‍ ഭക്ഷണം കഴിച്ച ശേഷവും വിശപ്പ് അനുഭവപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്ക് ...

തണുപ്പ് സമയത്ത് എല്ലുകളില്‍ വേദന തോന്നും, ഇക്കാര്യങ്ങള്‍ ...

തണുപ്പ് സമയത്ത് എല്ലുകളില്‍ വേദന തോന്നും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ശൈത്യകാലമായി കഴിഞ്ഞു. ഈ സമയത്ത് പല ശാരീരിക പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ജലദോഷവും ചുമയും ...

ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ

ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ
നമ്മുടെ ആരോഗ്യത്തിന് ശ്വാസകോശത്തിന്റെ ആരോഗ്യം പരിപാലിക്കേണ്ടത് പ്രധാനമാണ്. ...

രണ്ട് ഇഡ്ഡലിക്കൊപ്പം ഇതുകൂടി കഴിക്കുക; വിശപ്പ് മാറും

രണ്ട് ഇഡ്ഡലിക്കൊപ്പം ഇതുകൂടി കഴിക്കുക; വിശപ്പ് മാറും
ഇഡ്ഡലിക്കൊപ്പം ധാരാളം പച്ചക്കറികള്‍ ചേര്‍ക്കുന്നത് വിശപ്പ് മാറാന്‍ സഹായിക്കും

മുറ്റത്തെ മുല്ലയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

മുറ്റത്തെ മുല്ലയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?
മുറ്റത്ത് പൂത്ത് നിൽക്കുന്ന മുല്ലപ്പുക്കൾ കാണുമ്പോൾ ഒരെണ്ണം മണത്ത് നോക്കാൻ ആരാണ് ...