ഒളിമ്പിക്സ് ടിക്കറ്റില്‍ കൃത്രിമം

ബീജിംഗ്| WEBDUNIA| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2008 (11:41 IST)

ഒളിമ്പിക്സ് കായിക മത്സരങ്ങള്‍ പുരോഗമിക്കവേ ഒളിമ്പിക്സ് മാമാങ്കം കാണാനുള്ള ടിക്കറ്റുകളില്‍ കൃത്രിമം കാട്ടിയതിന് 31 വിദേശികള്‍ ചൈനീസ് പൊലീസ് പിടിയിലായി. ഇവരുടെ തത്കാലത്തേക്ക് ജയിലില്‍ അടയ്ക്കുകയോ ഇവരുടെ ചൈനയിലെ താത്കാലിക വാസം ഉടന്‍ അവസാനിപ്പിക്കുകയോ ചെയ്യും.

ബീജിംഗിലെ ഒളിമ്പിക്സ് വേദിക്കു പുറത്തുള്ള നിയമവിരുദ്ധ ടിക്കറ്റ് റാക്കറ്റില്‍ നിന്നാണ് ഇവര്‍ക്ക് ടിക്കറ്റ് ലഭിച്ചതെന്ന് കരുതുന്നു. അധികൃതരുടെ അഭിപ്രായത്തില്‍ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു എന്നാണ് പറയുന്നത്. അതേ സമയം മിക്ക വേദികളിലും സീറ്റുകള്‍ കാലിയായി കിടക്കുന്നുണ്ടുതാനും. ഇതാണ് ടിക്കറ്റ് റാക്കറ്റുകള്‍ സജീവമാവാന്‍ കാരണം.

വ്യാജ ടിക്കറ്റുകള്‍ വിറ്റഴിക്കുന്നതായി മണത്തറിഞ്ഞ പൊലീസ് വിരിച്ച വലയില്‍ വിദേശികള്‍ ഉള്‍പ്പെടെ 221 വ്യാജ ടിക്കറ്റ് വില്‍പ്പനകാരാണ് പിടിയിലായത്. വെള്ളിയാഴ്ച മാത്രം 17 വിദേശികളാണ് ഇത്തരത്തില്‍ പിടിയിലായത്.

ഒരു വ്യക്തിക്ക് പരമാവധി ടിക്കറ്റുകള്‍ വാങ്ങുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് വ്യാജന്മാര്‍ക്ക് തുണയായത് എന്ന് കരുതുന്നു. വ്യാജ ടിക്കറ്റുമായി പിടിയിലായ വിദേശികളുടെ വിവരങ്ങള്‍ ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :