അമ്പെയ്ത്തിലും ചൈനയ്ക്ക് സ്വര്‍ണ്ണം

PROPRO
നാട്ടില്‍ നടക്കുന്ന ഒളിമ്പിക്‍സില്‍ മെഡല്‍ വാരുന്ന ചൈനയുടെ പ്രകടനം മുന്നോട്ട് തന്നെ. ജിംനാസ്റ്റിക്‍സിലും ഷൂട്ടിംഗിലും വ്യാഴാഴ്ച സ്വര്‍ണ്ണം നേടിയ ആതിഥേയര്‍ അമ്പെയ്ത്തിലും മികച്ച പ്രകടനവുമായി മുന്നോട്ട് കുതിക്കുകയാണ്. ചൈനീസ് താരം സാംഗ് ജുവാന്‍ ജുവാന്‍ അമ്പെയ്ത്തില്‍ സ്വര്‍ണ്ണം കണ്ടെത്തി.

റിപ്പബ്ലിക്ക് ഒഫ് കൊറിയയുടെ പാര്‍ക്ക് സുംഗ് ഹ്യുനെ പിന്നിലാക്കിയാണ് സാംഗ് യുവാന്‍ യുവാന്‍ മുന്നിലെത്തിയത്. ഇരുപത്തേഴാം സീഡായ ചൈനീസ് താരം 110 പോയിന്‍റ് നേടിയപ്പോള്‍ പാര്‍ക്കിന് 109 പോയിന്‍റെ കണ്ടെത്താനായുള്ളൂ.

കൊറിയയുടെ യുന്‍ ഒകെ ഹീ 106 പോയിന്‍റുമായി വെങ്കല മെഡലിന് അര്‍ഹനായി. ബാസ്ക്കറ്റ് ബോള്‍ മത്സരത്തില്‍ പ്രമുഖ താരം യോ മിംഗിന്‍റെ സാന്നിദ്ധ്യത്തില്‍ ചൈന ആദ്യ വിജയം കണ്ടെത്തി. വ്യാഴാഴ്ച നടന്ന ബാസ്ക്കറ്റ്ബോള്‍ മത്സരത്തില്‍ 85-68 ന് ചൈന പരാജയപ്പെടുത്തിയത് അംഗോളയെയായിരുന്നു.

ബീജിംഗ്: | WEBDUNIA| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2008 (17:10 IST)
ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കിയിരിക്കുന്ന ചൈനയ്‌ക്കായി മിംഗ് 30 പോയിന്‍റുകളാണ് സ്കോര്‍ ചെയ്തത്. ലോക ചാമ്പ്യന്‍‌മാരായ സ്പെയിനും മികച്ച ജയവുമായി മുന്നോട്ട് കയറി. 72-59 സ്കോറില്‍ സ്പെയിന്‍ തകര്‍ത്തത് ഗ്രൂപ്പ് ബിയില്‍ ജര്‍മ്മനിയെയാണ്. ജോസ് കാള്‍ഡ്രണ്‍ സ്പെയിനായി 15 പോയിന്‍റുകള്‍ കണ്ടെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :