ന്യൂയോര്‍ക്ക് ഹിന്ദു മണ്ഡലത്തിന് പുതിയ ഭാരവാഹികള്‍
വെങ്കിട്ട് ശര്‍മ്മ പ്രസിഡന്റ്; രാജു നാണു ജനറല്‍ സെക്രട്ടറി
ചിക്കാഗോ:|
WEBDUNIA|
സൈനിക യൂണിഫോം ഉപേക്ഷിക്കാന്‍ തനിക്ക് കഴിയില്ലെന്ന് പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. സൈനിക യൂണിഫോം ധരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൈനിക വേഷം എന്റെ തൊലിയോട് ചേര്‍ന്നുള്ളതാണ്. എന്റെ രണ്ടാം തൊലിപ്പുറമാണത്. അത് ഉപേക്ഷിക്കാന്‍ എനിക്ക് കഴിയില്ല- മുഷറഫ് പറഞ്ഞു.
ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് പദവിക്കായി വീണ്ടും മല്‍സരിക്കാനിരിക്കുകയാണ് പര്‍വേസ് മുഷറഫ്. രാജ്യത്തെ കുഴഞ്ഞ് മറിഞ്ഞ പ്രശ്നങ്ങള്‍ മൂലമാണ് താന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതെന്നും മുഷറഫ് പറഞ്ഞു. ഒരു സൈനികനായി തുടരാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രസിഡന്റും, സൈനിക മേധാവിയും ഒരാളാകുന്ന സ്ഥിതി വിശേഷം ഒഴിവാക്കണമെന്ന് പാകിസ്ഥാനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ റോബര്‍ട്ട് ബ്രിങ്ക്ളി കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. കോമണ്‍ വെല്‍ത്തും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
സൈനിക യൂണിഫോം ഉപേക്ഷിക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളും മുഷറഫിനോട് ആവശ്യപ്പെട്ടു വരികയാണ്. സേനാ മേധാവിയായി തുടരുന്ന മുഷറഫുമായി ഒരു ധാരണയ്ക്കുമില്ലെന്ന് പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബേനസിര്‍ ഭൂട്ടോയും ഈയിടെ വ്യക്തമാക്കിയിരുന്നു.