അജ്മാന് : റമസാന്‍ പ്രമാണിച്ച് അജ്മാന് ജയിലുകളില്‍ നിന്ന് തടവുകാരെ വിട്ടയക്കും. ജയിലുകളില്‍ കഴിയുന്ന 141 തടവുകാരെയാണ് വിട്ടയക്കുന്നത്. ഭരണാധികാരിയായ ഷെയ്ഖ് ഹുമൈദ് ബിന്‍ റഷീദ് അല്‍ നുഅയ്മി മാപ്പുനല്കി വിട്ടയക്കാന്‍ ജയില്‍ അധികൃതരോട് നിര്‍ദ്ദേശിച്ചത്.