നിരക്കു വര്‍ദ്ധന വിദേശികള്‍ക്കു മാത്രം

റിയാദ്| WEBDUNIA|
PRO
PRO
സൌദിയില്‍ സൌദി എയര്‍ലൈന്‍സ് ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിരക്കു വര്‍ദ്ധന വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ആഭ്യന്തര സെക്‌ടറുകളില്‍ യാത്ര ചെയ്യാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ടിക്കറ്റെടുക്കുന്നവരെയായിരിക്കും നിരക്കുവര്‍ദ്ധന ഇനി മുതല്‍ ബാധിക്കുക.

വിദേശ രാജ്യങ്ങളില്‍ നിന്ന് സൌദി സെക്‌ടറിലെ കണക്‌ഷന്‍ ഫ്ലൈറ്റുകള്‍ക്ക് ടിക്കറ്റെടുക്കുന്നവരെ നിരക്കു വര്‍ദ്ധന ബാധിക്കും. ഇങ്ങനെയുള്ള ടിക്കറ്റുകള്‍ക്ക് 25 ശതമാനം വരെ അധിക ചാര്‍ജ് നല്‍കേണ്ടി വരും. സൗദിക്കകത്തു നിന്ന് എടുക്കുന്ന ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്ന് അധികൃതര്‍ കഴിഞ്ഞദിവസം ട്രാവല്‍ ഏജന്‍സികളെ അറിയിച്ചിരുന്നു.

ഈ മാസം ഒന്നു മുതല്‍ മുഴുവന്‍ സെക്‌ടറുകളിലും ഫസ്റ്റ്, ബിസിനസ് ക്ലാസുകള്‍ക്ക് ചാര്‍ജ് വര്‍ധനവുണ്ടാകുമെന്ന രീതിയില്‍ ചില ട്രാവല്‍ ഏജന്‍സികള്‍ ആഭ്യന്തര സെക്‌ടറുകളില്‍ യാത്രക്കാരില്‍ നിന്ന് നിരക്ക് കൂട്ടി വാങ്ങിയിരുന്നു. ഇത് നേരത്തെ ലഭിച്ച നിര്‍ദ്ദേശത്തിലെ അവ്യക്തതയെ തുടര്‍ന്നായിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി അധികൃതര്‍ ട്രാവല്‍ ഏജന്‍സികളെ നേരിട്ട് ഇക്കാര്യം വ്യക്തമായി അറിയിച്ചിരിക്കുന്നത്.

അന്തര്‍ ദേശീയ സര്‍വീസില്‍ ഉള്ളതുപോലെ ആഭ്യന്തര സര്‍വീസില്‍ ക്ലാസ് വേര്‍തിരിവ് ഉണ്ടാവുകയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദി സെക്ടറിലെ കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ക്ക് ടിക്കറ്റെടുക്കുന്നവരെയാകും നിരക്ക് വര്‍ധന ബാധിക്കുക. മറ്റ് എയര്‍ലൈനുകള്‍ വളരെ നേരത്തെ തന്നെ വര്‍ധന വരുത്തിയിരുന്നതായും സൗദിയ ഏറ്റവും ഒടുവിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

വിദേശ സെക്‌ടറുകളിലേക്ക് സീസണ്‍ പരിഗണിച്ച് നിരക്കില്‍ മാറ്റം വരുത്താം. ഇപ്പോള്‍ വിദേശത്തു നിന്നെടുക്കുന്ന സൗദിയയുടെ ആഭ്യന്തര ടിക്കറ്റുകള്‍ക്ക് വിനിമയ നിരക്കിലെ വ്യതിയാനവും മറ്റും കാണിച്ചാണ് നിരക്ക് കൂട്ടിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :