അറബ് രാജ്യങ്ങളില്‍ ശിക്ഷകടുപ്പിക്കുന്നു; വിദ്യാര്‍ഥിക്ക് 80 ചാട്ടവാറടി
ഷാര്‍ജ|
WEBDUNIA|
PRO
ഇന്ത്യന്‍ ഡ്രൈവര്‍മാരെ ഒന്നു സൂക്ഷിച്ചോളൂ. മദ്യപിച്ചു വാഹനമോടിച്ചാല്‍ അറബ് രാജ്യങ്ങളില്‍ ശിക്ഷ കടുപ്പമാകുന്നു. മദ്യപിച്ചു വാഹനമോടിച്ച തദ്ദേശീയനായ അറബ് വിദ്യാര്‍ഥിക്കാണ് 80 ചാട്ടവാറടി ശിക്ഷയാണ് ലഭിച്ചത്.
ആദ്യതവണയാണ് ഇങ്ങനെ ചെയ്യുന്നതെന്നും നിയമത്തെക്കുറിച്ച് ബോധവാനായിരുന്നില്ലെന്നും വിദ്യാര്‍ഥി പറഞ്ഞിട്ടും കടുത്ത ശിക്ഷ ലഭിക്കുകയായിരുന്നു.
ഏഴ് ദിവസത്തെ തടവ് ശിക്ഷ കൂടി ലഭിച്ചെങ്കിലും വിദ്യാര്‍ഥിക്ക് അടുത്ത ദിവസങ്ങളില്‍ പരീക്ഷ ഉള്ളതിനാല്‍ ഇളവ് നല്‍കുകയായിരുന്നു.