ഇനി വീട്ടമ്മയല്ല വീട്ടച്‌ഛന്‍ നോക്കും കാര്യങ്ങള്‍; അടങ്ങിയൊതുങ്ങി കഴിയുന്ന ഭര്‍ത്താവിനെ ഭാര്യ ഡിന്നറിന് കൊണ്ടുപോകും

ഇനി വീട്ടമ്മയല്ല വീട്ടച്‌ഛന്‍ നോക്കും കാര്യങ്ങള്‍; അടങ്ങിയൊതുങ്ങി കഴിയുന്ന ഭര്‍ത്താവിനെ ഭാര്യ ഡിന്നറിന് കൊണ്ടുപോകും

ചെന്നൈ| JOYS JOY| Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (16:24 IST)
ബോളിവുഡില്‍ പുതുതായി എത്തുന്ന സിനിമ ‘കി ആന്‍ഡ് ക’യുടെ ട്രയിലര്‍ ഇതിനകം തന്നെ വമ്പന്‍ശ്രദ്ധ നേടിക്കഴിഞ്ഞു. കാരണം, വേറൊന്നുമല്ല പതിവു ചട്ടക്കൂടുകളും ഇന്ത്യന്‍ പാരമ്പര്യവും വിട്ട് അവിടെ ഭര്‍ത്താവാണ് വീട്ടുകാര്യസ്ഥന്‍. അടങ്ങിയൊതുങ്ങി ഭക്ഷണമൊക്കെ ഉണ്ടാക്കി വീട്ടിലെ കാര്യങ്ങളെല്ലാം ശ്രദ്ധയോടെ നോക്കുന്ന ഭര്‍ത്താവും ജോലിക്കു പോയി സമ്പാദിക്കുന്ന ഭാര്യയും ഇതെല്ലാമാണ് ഈ ചിത്രത്തിലെ പ്രമേയം. സിനിമയെത്തുന്നതിനു മുമ്പേ എതിയ ട്രയിലറിനെ നെറ്റി ചുളിച്ചു നോക്കിയവരുമുണ്ട്. പണ്ടൊക്കെ വീട്ടുകാര്യങ്ങള്‍ നോക്കുന്നതും ഭര്‍ത്താവ് ജോലിക്കു പോകുന്നതുമായിരുന്നു പതിവ്. എന്നാല്‍, കാലം മാറിയതോടെ ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുകയും രണ്ടുപേരും ഒരേ ഉത്തരവാദിത്തത്തോടെ കുടുംബം പുലര്‍ത്തുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത്. എന്നിരുന്നാലും ഭാര്യ ജോലിക്ക് പോകുകയും ഭര്‍ത്താവ് വീട്ടില്‍ കുട്ടികളുടെയും മറ്റും കാര്യങ്ങള്‍ നോക്കി ഇരിക്കുകയും ചെയ്യുന്നത് മിക്ക ഇന്ത്യക്കാര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല; പക്ഷേ നമ്മുടെ രാജ്യത്ത് ചിലയിടങ്ങളിലൊക്കെ ഈ പതിവ് നടക്കുന്നുണ്ടെന്നതാണ് സത്യം.

വിദ്യാഭ്യാസത്തിലും ജോലിക്കാര്യത്തിലും പുരുഷന്മാര്‍ക്കൊപ്പം തന്നെ സ്ത്രീകളും എത്തിയതോടെ കുടുംബത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും ധാരണകളും പൊളിച്ചെഴുതപ്പെട്ടു. കല്യാണം കഴിക്കുമ്പോള്‍ ജോലിക്ക് വിടാന്‍ തയ്യാറാകുന്ന ഭര്‍ത്താവിനെ മതിയെന്ന് ചിന്തിക്കുന്ന പെണ്‍കുട്ടികള്‍ ആയിരുന്നു ഒരു കാലത്ത്. എന്നാല്‍, ഇപ്പോള്‍ വിവാഹജീവിതത്തിലേക്ക് കടക്കുന്ന മിക്ക യുവാക്കള്‍ക്കും ജോലിക്കു പോകുന്ന സമ്പാദിക്കുന്ന ഭാര്യയെ തന്നെയാണ് വേണ്ടത്. വിദ്യാഭ്യാസത്തിന്റെയും മാറുന്ന ജീവിതസാഹചര്യങ്ങളുടെയും പ്രത്യേകതയാണ് പുരുഷനെ ഇങ്ങനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നഴ്‌സുമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനമായിരുന്നു ഒരു കാലത്ത് കേരളം. പ്ലസ് ടു കഴിയുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്തു പഠിക്കണം എന്ന ചോദ്യത്തിന് മുന്നില്‍ ‘നഴ്‌സിംഗ്’ മാത്രമേ ഉണ്ടയിരുന്നുള്ളൂ. സ്വദേശത്തുള്ള ജോലി സാധ്യതയേക്കാള്‍ വിദേശരാജ്യങ്ങളിലെ ജോലിസാധ്യതകളും ഉയര്‍ന്ന ശമ്പളവുമായിരുന്നു നഴ്‌സിംഗ് പഠനം തെരഞ്ഞെടുത്തതിന്റെ പ്രധാന കാരണം. പക്ഷേ, പെണ്‍കുട്ടികളെ തുണച്ചതു പോലെ നഴ്സിംഗ് മേഖല ആണ്‍കുട്ടികളെ തുണച്ചില്ല. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലെ നഴ്സ് ആയി ജോലി നോക്കുന്ന പെണ്‍കുട്ടികളെ വിവാഹം ചെയ്ത പുരുഷന്മാര്‍ മിക്കവരും അവരോടൊപ്പം തന്നെ ആ സ്ഥലങ്ങളിലാണ്. ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ചിത്രത്തില്‍ അത് വ്യക്തമായി പറയുന്നുണ്ട്.

ചിലര്‍ ഭാര്യ ജോലിക്കു പോകുമ്പോള്‍ സന്തോഷപൂര്‍വ്വം മക്കളെ നോക്കുകയും വീട്ടിലെ കാര്യങ്ങള്‍ നോക്കുകയും ചെയ്യുന്നു. ഒപ്പം, മലയാളി അസോസിയേഷനുകളിലും മറ്റും സജീവപ്രവര്‍ത്തകരായിരിക്കും ഇവര്‍. ജോലിക്ക് പോകുന്നില്ലെങ്കിലും സമൂഹവുമായി ഇടപെടാനും ബന്ധങ്ങള്‍ നിലനിര്‍ത്താനും അതിനാല്‍ തന്നെ അവര്‍ക്ക് സാധിക്കും. നമ്മുടെ നാട്ടില്‍ നിന്ന് അന്യനാട്ടില്‍ പോയി ജീവിക്കുമ്പോള്‍ ഇതൊന്നും കാര്യമായി ബാധിക്കുന്നില്ലെങ്കിലും നമ്മുടെ നാട്ടില്‍ ഇപ്പോഴും ‘ഹൌസ് ഹസ്‌ബന്‍ഡ്’ എന്നത് പലര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. ഇനി ഭര്‍ത്താവിന് ജോലി നഷ്‌ടപ്പെടുകയും ഭാര്യ ജോലി നോക്കി കുടുംബം പോറ്റുകയും ചെയ്യുന്ന അവസ്ഥയുണ്ടായാലും പലര്‍ക്കും അതൊരു ഈഗോ പ്രശ്നം തന്നെയാണ്. മിക്കപ്പോഴും ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്ന ഭര്‍ത്താക്കന്മാരെ അംഗീകരിക്കാന്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് തന്നെയാണ് വൈമുഖ്യം എന്നതാണ് സത്യം.

കേള്‍ക്കുമ്പോള്‍ നല്ല സുഖമാണെങ്കിലും വീട്ടിലിരിക്കുന്ന ഭര്‍ത്താവും ജോലിക്കു പോയി കുടുംബം പോറ്റുന്ന ഭര്‍ത്താവും അത്ര ഈസിയല്ല. മാനസികപ്രശ്നം തന്നെയാണ് ഒരു പ്രധാനപ്രശ്നം. മാനസികശാസ്ത്രജ്ഞനായ ഡോ പാരുള്‍ ടാങ്കിന്റെ അഭിപ്രായത്തില്‍ ഇങ്ങനെയൊരു വെച്ചുമാറ്റം അത്ര എളുപ്പമല്ല. അതിനുമുമ്പ് ആദ്യം പുരുഷനും സ്ത്രീയും അവരുടെ മനസ് മാറ്റിയെടുക്കണം. അതു മാത്രമല്ല, വീട്ടിലെ കാര്യങ്ങള്‍ വൃത്തിക്ക് ചെയ്യാന്‍ പുരുഷന്‍ പഠിക്കുകയും വേണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :