ഹജ്ജ്; കേരളത്തിന് അനുവദിച്ചത് 6054 സീറ്റുകള്‍

കൊണ്ടോട്ടി| WEBDUNIA|
PRO
കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പോകുവാനായി കേരളത്തിന് അനുവദിച്ചത് 6054 സീറ്റുകള്‍. 705 സീറ്റുകള്‍ നാലുസംസ്ഥാനങ്ങളില്‍ ഒഴിവുവന്നവയില്‍ നിന്നുള്ളതാണ്.

കേന്ദ്രഹജ്ജ് കമ്മിറ്റി 94,000 സീറ്റുകളാണ് സംസ്ഥാന ഹജ്ജ്കമ്മിറ്റികള്‍ക്ക് വീതംവെച്ചത്. 2001ലെ മുസ്ലിം ജനസംഖ്യാനുപാതത്തിലാണ് സീറ്റുകള്‍ വീതിച്ചത്. ആകെ ക്വാട്ടയുടെ 5.6907 ശതമാനമാണ് കേരളത്തിന് ലഭിച്ചത്. 2001ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 78,63,842 മുസ്ലിങ്ങളാണുള്ളത്.

സംസ്ഥാനത്ത് ഇത്തവണ 56130 ഹജ്ജ് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 50076 പേര്‍ക്കും ഹജ്ജിന് ഇത്തവണ അവസരം ലഭിക്കാനിടയില്ല. റിസര്‍വ് കാറ്റഗറി എ (70 വയസ്സിന് മുകളിലുള്ളവര്‍) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നറുക്കെടുപ്പ് കൂടാതെ അവസരം ഉറപ്പായത്.

എ വിഭാഗത്തില്‍ 2209 അപേക്ഷകരാണുള്ളത്. നാലാം വര്‍ഷക്കാരില്‍ 3845 പേര്‍ക്ക് നറുക്കെടുപ്പിലൂടെ അവസരം ലഭിക്കും. 3851 പേര്‍ കാത്തിരിപ്പ് പട്ടികയില്‍ തുടരും. അവസരം ലഭിച്ചവര്‍ യാത്ര റദ്ദാക്കുന്നതിനനുസരിച്ചാകും ഇവരുടെ സാധ്യത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :