രണ്ട് വിവാദ ചുംബനങ്ങള്‍ ബോളിവുഡ് 2007 ലെ പ്രധാന സംഭവങ്ങളായിരുന്നു. ഈ ചുംബനങ്ങള്‍ ആഗോള പ്രശസ്തി നേടിയെന്നു പറഞ്ഞാലും തെറ്റില്ല. ലണ്ടനിലെ ബിഗ് ബ്രദര്‍ ഷോയിലൂടെ പ്രശസ്തി നേടിയ ശില്‍പ്പ ഷെട്ടിയായിരുന്നു ചുംബനത്തിലൂടെ ആദ്യം മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്.
ബിഗ് ബ്രദര്‍ ഷോയുടെ പകിട്ടില്‍ മുങ്ങിയ ശില്‍പ്പ ഏപ്രില്‍ മാസത്തില്‍ ഡല്‍ഹിയില്‍ ഒരു എയിഡ്സ് ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കോമ്പാഴാണ് അതേ വേദിയില്‍ ഉണ്ടായിരുന്ന ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെരെയില്‍ നിന്ന് ദീര്‍ഘ ചുംബനം ഏറ്റുവാങ്ങിയത്. ലളിത ചുംബനമെന്നായിരുന്നു സംഘാടകരും മീഡിയ കണ്ണുകളും ധരിച്ചത്. എന്നാല്‍, ചുംബനം ദീര്‍ഘിച്ചപ്പോള്‍ ശില്‍പ്പ ആദ്യം പതറി, പിന്നീട് ചിരിച്ചു കൊണ്ട് സമ നില പാലിക്കുകയായിരുന്നു.
ശില്‍പ്പയുടെ ചുംബനം ഗെരെയെ കോടതി കയറേണ്ട നിലവരെ കൊണ്ടെത്തിച്ചു. എന്നാല്‍, ശില്‍പ്പയ്ക്ക് ഈ ചുംബനത്തിലൂടെ ആഗോള പ്രശസ്തിയായെന്നു വേണം പറയാന്‍!
ഏഷ്യന്‍ സെക്സിയസ്റ്റ് എന്ന ഖ്യാതി നേടിയ ബിപാഷ ബസുവാണ് രണ്ടാം ചുംബന ബോംബ് പൊട്ടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞത്. സപ്താത്ഭുതങ്ങളുടെ പ്രഖ്യാപന വേളയില്‍ ആയിരുന്നു ബിപാഷയ്ക്ക് പോര്‍ച്ചുഗീസ് ഫുട്ബോളര്‍ ക്രിസ്റ്റാനോ റൊണാള്‍ഡോയില്‍ നിന്ന് ചുംബനം ലഭിച്ചത്.
PRATHAPA CHANDRAN|
IFM
സപ്താഭുത പ്രഖ്യാപന ചടങ്ങിന്‍റെ അവതാരികയായിരുന്നു ബിപാഷ. അത്ഭുതങ്ങള്‍ പ്രഖ്യാപിക്കുന്നതിന് ഇടയില്‍ വേദിയില്‍ ഉണ്ടായിരുന്ന ക്രിസ്റ്റാനോ ബിപിന്‍റെ മുഖം കൈക്കുമ്പിളിലാക്കി നോക്കി നിന്നു എന്നും പിന്നീട് ചുംബിച്ചുവെന്നുമാണ് വിദേശ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചത്. എന്തായാലും ബിപും ശില്‍പ്പയും ചുംബനത്തിലൂടെയും ഒരു മത്സരം കാഴ്ച വച്ചത് 2007 ലെ പുതുമയായി!