പ്രപഞ്ചത്തില്‍ സൂക്ഷ്മമായി അന്തര്‍ലീനമായ ഈശ്വരീയമായ ശക്തിവിശേഷങ്ങളെ ബാഹ്യപ്രതലങ്ങള്‍ വരെ ആവാഹിച്ച് ആവിഷ്കരിക്കുന്ന ശ്രദ്ധേയമായ ഒരാഘോഷമാണ് നവരാത്രി എന്ന് തന്ത്ര വിദ്യാരീതിയില്‍ പറയാം.
അധര്‍മ്മത്തിനു മേല്‍ ധര്‍മ്മം നേടിയ വിജയമാണ് നാം ആഘോഷിക്കുന്നതെന്ന് സാമാന്യജനങ്ങള്‍ പറയുന്നു.
മനുഷ്യന്റെ മൂലാധാരമായ കുണ് ഠലീനി ശക്തിയെ ഉണര്‍ത്തി ഷഡാധാരങ്ങളിലൂടെ ശിരസ്സിലുള്ള സഹസ്രാര പത്മത്തില്‍ ലയിച്ചിരിക്കുന്ന പരമശിവനില്‍ യോജിപ്പിക്കുക എന്നതാണ് പൂജയുടെ പ്രായോഗിക സ്വരൂപം. അതായത് ശക്തിയെ ശിവനില്‍ ലയിപ്പിക്കുക.
നവരാത്രിയിലെ ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവത്തെയാണ് പൂജിക്കുക. എന്നാല്‍ ചിലയിടങ്ങളില്‍ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയേയും പിന്നത്തെ മൂന്നു ദിവസം ലക്ഷ്മിയെയും അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്ന പതിവും ഉണ്ട്.
ബംഗാളില്‍ ദുര്‍ഗ്ഗാഷ്ടമിക്കാണ് കൂടുതല്‍ പ്രാധാന്യം. മറ്റു ചിലയിടത്ത് ദുര്‍ഗ്ഗാഷ് ടമി വരെ ദുര്‍ഗ്ഗയേയും നവമിക്ക് മഹാലക്ഷ്മിയെയും വിജ-യദശമിക്ക് സരസ്വതിയെയും പൂജ-ിക്കുന്ന പതിവാണുള്ളത്.