ഭാവി പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ പാര്‍ലമെന്റ് ഒരുങ്ങി

ന്യൂഡല്‍ഹി| Last Updated: വെള്ളി, 16 മെയ് 2014 (11:13 IST)
തെരഞ്ഞെടുപ്പുഫലം മോഡിക്ക് അനുകൂലമായതോടെ പുതിയ അംഗങ്ങളെ വരവേല്‍ക്കാന്‍ പാര്‍ലമെന്‍റ് ഒരുങ്ങി. പുതിയ എംപിമാരെ സ്വീകരിക്കാനും പാര്‍ലമെന്‍റ് സമ്മേളന നടത്തിപ്പിനുമായി വിപുലമായ മുന്നൊരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ഇക്കുറിയും ഒരു മലയാളിയാണ്. 15ാം ലോക്സഭ പിറന്നപ്പോള്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരിയായിരുന്നു. 16ാം ലോക്സഭയുടെ പിറവിയില്‍ പാര്‍ലമെന്‍റിലെ ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സെക്രട്ടറി ജനറല്‍ പി ശ്രീധരനാണ്.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു മുതല്‍ തന്നെ പുതിയ എംപിമാരെ സ്വീകരിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും ഡല്‍ഹി വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലൂം ആറ് പ്രത്യേക ഗൈഡ് പോസ്റ്റുകള്‍ തുറക്കും. പുതിയ അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, റെയില്‍വേ പാസ്, ആരോഗ്യ-ചികിത്സാ സഹായ കാര്‍ഡ്, താമസ സൗകര്യം തുടങ്ങിയവയെല്ലാം ലഭ്യമാക്കുമെന്ന് പി ശ്രീധരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ പുതിയ ഫ്ളാറ്റ് ലഭ്യമാക്കുന്നതുവരെയുള്ള താമസച്ചെലവുകള്‍ വഹിക്കുന്നത് ലോക്സഭാ സെക്രട്ടേറിയറ്റാണ്.

തെരഞ്ഞെടുക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ അടക്കം തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ നേരിട്ടു കണ്ട് അറിയിക്കുന്നതോടെയാണ് പുതിയ ലോക്സഭയുടെ സമ്മേളനം വിളിക്കാന്‍ നടപടി തുടങ്ങുക. മുതിര്‍ന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി സ്പീക്കറുടെ പാനല്‍ തയാറാക്കും. ഇതില്‍നിന്ന് ഒരാളെ പ്രോട്ടേം സ്പീക്കറായി രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യിക്കും. അദ്ദേഹത്തിന്‍െറ അധ്യക്ഷതയില്‍ ലോക്സഭ ചേരും.

അംഗങ്ങളുടെ സത്യപ്രതിജ്ഞ, പുതിയ സ്പീക്കറുടെ തെരഞ്ഞെടുപ്പ്, രാഷ്ട്രപതി പാര്‍ലമെന്‍റിന്‍െറ ഇരുസഭകളെയും അഭിസംബോധന ചെയ്യല്‍ എന്നിവ തുടര്‍ന്നു നടക്കും. പാര്‍ലമെന്‍റ് വിളിച്ചു കൂട്ടുന്ന തീയതി, സര്‍ക്കാറിന്‍െറ സൗകര്യം കണക്കിലെടുത്ത് രാഷ്ട്രപതി പ്രഖ്യാപിക്കും. അതിനു മുമ്പുതന്നെ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുമെന്നും പി ശ്രീധരന്‍ വിശദീകരിച്ചു.


LIVE Kerala Lok Sabha 2014 Election Results

LIVE Lok Sabha 2014 Election Results



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് ...

ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി; ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും
പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലാണ് യോഗം.

India vs Pakistan: മിസൈല്‍ പരീക്ഷണവുമായി പാക്കിസ്ഥാന്‍, ...

India vs Pakistan: മിസൈല്‍ പരീക്ഷണവുമായി പാക്കിസ്ഥാന്‍, നാവികാഭ്യാസം പ്രഖ്യാപിച്ചു; ജാഗ്രതയോടെ ഇന്ത്യ
ഏപ്രില്‍ 24, 25 തിയതികളിലായി മിസൈല്‍ പരീക്ഷണം നടത്താന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതായി ...

യുദ്ധകാലത്ത് പോലും പാകിസ്ഥാനെതിരെ സ്വീകരിക്കാത്ത നടപടി; ...

യുദ്ധകാലത്ത് പോലും പാകിസ്ഥാനെതിരെ സ്വീകരിക്കാത്ത നടപടി; സിന്ധു നദീജല കരാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രിസഭാ ...

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ...

Mukesh Nair: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ്
കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കോവളം പൊലീസാണ് മുകേഷ് നായര്‍ക്കെതിരെ ...

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ ...

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് പറഞ്ഞുവിടണോ?
നിലവില്‍ ഇന്ത്യയിലുള്ള എല്ലാ പാക്കിസ്ഥാന്‍ പൗരന്‍മാരുടെയും വീസ റദ്ദാക്കാന്‍ ...