‘സ്മൃതി ഇറാനിക്ക് ബുദ്ധിയില്ലെന്നാണോ താങ്കള്‍ പറയുന്നത്’ ; സിനിമാതാരങ്ങള്‍ മണ്ടന്‍മാരാണെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയെ പൊളിച്ചടുക്കി നടന്‍

സിനിമക്കാര്‍ മണ്ടന്‍മാരാണെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയെ പൊളിച്ചടുക്കി നടന്‍

മുംബൈ| AISWARYA| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (14:52 IST)
ഇന്ത്യയിലെ ഭൂരിഭാഗം സിനിമാതാരങ്ങളും മണ്ടന്‍മാരാണെന്ന ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവുവിന്റെ പ്രസ്താവനയെ പൊളിച്ചടുക്കി നടന്‍ ശേഖര്‍ സുമന്‍. 'സിനിമാ താരങ്ങള്‍ മണ്ടന്‍മാരാണെങ്കില്‍ സ്മൃതി ഇറാനിയേയും ശത്രുഘ്‌നന്‍ സിന്‍ഹയേയും വിനോദ് ഖന്നയേയും ഹേമമാലിനിയേയും ധര്‍മേന്ദ്രയേയും ബിജെപിയില്‍ എടുത്തത് എന്തിനാണ്' എന്നുമായിരുന്നു ശേഖര്‍ സുമന്റെ ചോദ്യം.

സ്മൃതി ഇറാനി കേന്ദ്രമന്ത്രിയാണ്. മറ്റ് താരങ്ങളെല്ലാം ബിജെപിയുടെ പ്രധാന പദവികള്‍ വഹിക്കുന്നവരുമാണ്. ഇവര്‍ക്കൊന്നും ബുദ്ധിയില്ലെന്നാണോ താങ്കള്‍ പറഞ്ഞതെന്നും സുമന്‍ ചോദിക്കുന്നു. നരസിംഹ റാവുവിന്റെ പ്രസ്താവനക്കെതിരെ കഴിഞ്ഞ ദിവസം നടനും സംവധായകനുമായ ഫര്‍ഹാന്‍ അക്തറും രംഗത്തെത്തിയിരുന്നു. എല്ലാ സിനിമാക്കാരും തന്നെപ്പോലെയാണെന്ന് കരുതരുതെന്നും ഇത് നാണക്കേടാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :