‘മുഖ്യമന്ത്രിമാരുടെ യോഗത്തിനില്ല, ഒരു മന്ത്രിയെ അയയ്ക്കാം‘: ജയലളിത

ചെന്നൈ| WEBDUNIA| Last Modified ചൊവ്വ, 4 ജൂണ്‍ 2013 (11:52 IST)
PRO
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി തമിഴ് നാട് മുഖ്യമന്ത്രി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തെഴുതിയതായി റിപ്പോര്‍ട്ട്. നിലപാടുകള്‍ അവതരിപ്പിക്കാന്‍ സമയം അനുവദിക്കാത്തതില്‍ കടുത്ത പ്രതിഷേധം അറിയിച്ചാണ് ജയലളിതയുടെ കത്ത്.

തനിക്ക് പകരം സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ഒരു മന്ത്രിയെ നിയോഗിച്ചതായും ജയലളിത കത്തില്‍ പറയുന്നു. ആഭ്യന്തര സുരക്ഷ സംബന്ധിച്ചാണ് യോഗം നടക്കുന്നത്. തനിക്ക് സംസാരിക്കാന്‍ വേണ്ടത്ര സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബറില്‍ നടന്ന മുഖ്യമന്ത്രിമാരുടെ ഒരു യോഗത്തില്‍ നിന്നും ജയലളിത ഇറങ്ങിപ്പോയിരുന്നു.

ദേശീയ സാമ്പത്തിക സമിതിയുടെ യോഗത്തില്‍ നിന്നായിരുന്നു ജയലളിത പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. സംസാരിക്കാന്‍ അനുവദനീയമായ പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ പ്രസംഗം അവസാനിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിതയായെന്നായിരുന്നു ജയലളിതയുടെ പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :