‘മഴ കിട്ടാന്‍ കുട്ടികളെ കുഴിച്ചുമൂടി പൂജ‘

WEBDUNIA|
PRO
PRO
മഴ ലഭിക്കാനായി കുട്ടികളെ ജീവനോടെ കുഴിച്ചുമൂടി പൂജ ചെയ്യുന്ന ഒരു ഗ്രാമമുണ്ട് അങ്ങ് ആഫ്രിക്കയിലോ ഉഗാണ്ടയിലോ അല്ല നമ്മുടെ ഇന്ത്യയില്‍ തന്നെയാണ് ഇതു നടക്കുന്നത്. ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ ജില്ലയിലെ സിര്‍ഹ ഗ്രാമക്കാരാണ് ഈ ദുരാചാരം നടത്തുന്നത്. മഴയുടെ ദേവനെ തൃപ്തിപ്പെടുത്താനാണ് ഗ്രാമീണര്‍ കുട്ടികളെ പീഡിപ്പിക്കുന്ന ക്രൂരമായ അനാചാരങ്ങള്‍ നടത്തുന്നത്.

ഗ്രാമീണര്‍ മഴ ലഭിക്കാനായി സ്വന്തം കുഞ്ഞുങ്ങളെ കഴുത്തറ്റം വരെ മണ്ണില്‍ കുഴിച്ചുമൂടിയിട്ട് പൂജാ ആരംഭിക്കും. പൂജയുടെ ഭാഗമായി ഗ്രാമീണര്‍ കുട്ടികള്‍ക്ക് ചുറ്റും വട്ടം കൂടി പ്രാര്‍ത്ഥനയും പാട്ടും പാടും. പ്രാര്‍ത്ഥനയുടെയും പാട്ടിന്റെയും ഉള്ളടക്കം മഴ ദൈവങ്ങള്‍ തങ്ങളോട് കരുണ കാണിക്കണമെന്നും മഴപെയ്യിക്കണമെന്നും മറ്റുമാണ്. കുട്ടികള്‍ എത്ര ബഹളം ഉണ്ടാക്കിയാലും ഗ്രാമീണര്‍ പൂജ കഴിയാതെ കുട്ടികളെ മോചിപ്പിക്കില്ല.

മൂന്ന് വര്‍ഷത്തോളമായി ഈ ഗ്രാമത്തില്‍ മഴ പെയ്തിട്ട്. വറുതിയില്‍ നിന്ന് രക്ഷപ്പെടാനാണ് ഈ ആചാരമെന്നു ഗ്രാമീണര്‍ പറയുന്നു. ആചാരങ്ങള്‍ക്കുശേഷം തങ്ങള്‍ക്ക് മഴ ലഭിക്കുമെന്നാണ് ഗ്രാമീണര്‍ ഉറച്ച് വിശ്വസിക്കുന്നത്. മഴ ദേവനെ തൃപ്തിപ്പെടുത്താന്‍ എന്ന പേരില്‍ കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നത് മാതാപിതാക്കളുടെ നേതൃത്വത്തിലാണെന്നതാണ് ഏറെ വിചിത്രം.

ഗ്രാമീണരുടെ ഈ ദുരാചരങ്ങളുടെ ദൃശ്യങ്ങല്‍ പുറത്തായത് ഏറെ വിവാദത്തിനു കാരണമായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :