രത്തന്‍ ടാറ്റയ്‌ക്ക് അഭിമാനിക്കാന്‍ മറ്റൊരു കാരണം കൂടി! ടൈംസ് മാഗസിന്‍ പുറത്തിറക്കിയ ലോകത്ത് ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയില്‍ സ്ഥാനം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന് ‘ഏറ്റവും ബുദ്ധിയുള്ള വ്യാപാരികളു‘ടെ പട്ടികയില്‍ ഇടം ലഭിച്ചിരിക്കുന്നു.
73 പേരുടെ പട്ടികയാണ് ഈ അമേരിക്കന്‍ കോന്‍ഡെ നാസ്റ്റ് പോര്‍ട്ട്‌ഫോളിയോ മാസിക പുറത്തു വിട്ടിരിക്കുന്നത്. മാധ്യമ ചക്രവര്‍ത്തി റൂബര്‍ട്ട് മര്‍ഡോക്കിനും പട്ടികയില്‍ ഇടം ലഭിച്ചിട്ടുണ്ട്.
‘ഒരു ലക്ഷത്തിന് നാനോ കാര്‍ ലഭ്യമാക്കിയ ടാറ്റയുടെ പദ്ധതി ലോകത്തെ മറ്റ് മിടുക്കരായ വ്യാപാരികളെയും സ്വാധീനിക്കും‘, മാസിക ടാറ്റയെക്കുറിച്ച് പറയുന്നു.
രത്തന്‍ ടാറ്റയ്‌ക്ക് അടുത്തിടെ ഡോക്‍ടറേറ്റ് നല്‍കി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് ആദരിച്ചിരുന്നു. ലോകത്ത് ഏറ്റവും സ്വാധീനമുള്ള 25 വ്യാപാരികളില്‍ ഒരാളായി ടാറ്റായെ 2007 ല്‍ ഫോര്‍ച്ച്യൂണ്‍ മാസിക തെരഞ്ഞെടുത്തിരുന്നു.
ബംഗ്ലാദേശില്‍ മൈക്രോഫൈനാന്‍സ് വിപ്ലവമുണ്ടാക്കിയ നോബല്‍ സമ്മാനജേതാവ് മുഹമ്മദ് യൂനസാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു പ്രധാന വ്യക്തി.