‘ഫൈലിന്‍' തീരത്തേക്ക് കുതിക്കുന്നു; കടുത്ത ആശങ്കയില്‍ രാജ്യം

ന്യൂഡല്‍ഹി| WEBDUNIA|
PTI
മണിക്കൂറില്‍ കിലോ മീറ്റര്‍ വേഗത്തില്‍ 'ഫൈലിന്‍' ചുഴലിക്കൊടുങ്കാറ്റ് ഒഡിഷയുടെയും ആന്ധ്രപ്രദേശിന്റെയും തീരത്തേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒഡീഷ തീരത്തും ആന്ധ്രാതീരത്തും പാരദീപിനും കലിംഗപട്ടണത്തിനും ഇടയ്ക്കായിരിക്കും ഫൈലിന്റെ ആക്രമണം ഉണ്ടാവുകയെന്നാണ് സൂചന.

പത്ത് മീറ്ററിനുമുകളില്‍ വീശിയടിക്കുന്ന കടല്‍ത്തിരകളും ഭീതിവിതയ്ക്കുകയാണ്. 3ലക്ഷത്തോളം ആള്‍ക്കാരെയാണ് തീരപ്രദേശത്തു നിന്നും ഒഴിപ്പിച്ചതത്രെ. ഇരുസംസ്ഥാനങ്ങളുടെ തീരത്തുനിന്ന് ആളുകള്‍ ഒഴിഞ്ഞുപോകുകയാണ്.

മണിക്കൂറില്‍ 200 കിലോമീറ്ററെന്ന് ഇന്ത്യന്‍ കലാവസ്ഥ ഏജന്‍സികള്‍ പറയുമ്പോള്‍ വിദേശ ഏജന്‍സികള്‍ ഫൈലിന്‍ മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗതയിലാവാം ആഞ്ഞടിക്കുകയെന്നാണ് പറയുന്നത്.

ശനിയാഴ്ച വൈകിട്ടോടെ ഇരുസംസ്ഥാനങ്ങളിലും കാറ്റുവീശുമെന്നാണ് കരുതുന്നത്. 2005-ല്‍ യു.എസില്‍ കനത്ത നാശംവിതച്ച 'കത്രീന' ചുഴലിക്ക് സമമാണ് 'ഫൈലിന്‍' എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.


ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തിന് 600 കി.മീ. അകലെയെത്തിയ 'ഫൈലിന്‍' മണിക്കൂറില്‍ 220 കി മീ വേഗത്തില്‍ വീശുമെന്നാണ് മുന്നറിയിപ്പ്.

അതിശക്തമായ കാറ്റുകളെ പെടുത്തുന്ന പട്ടിക അഞ്ചിലാണ് ലണ്ടന്‍ ആസ്ഥാനമായുള്ള 'ട്രോപ്പിക്കല്‍ സ്റ്റോമും' യു.എസ്. നാവികസേനയുടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രവും 'ഫൈലിനെ' പെടുത്തിയിരിക്കുന്നത്. 1.2 കോടി ആളുകളെ 'ഫൈലിന്‍' ബാധിക്കുമെന്ന് ദേശീയ ദുരന്തപ്രതികരണ അതോറിറ്റി പറഞ്ഞു.

ഇരുസംസ്ഥാനങ്ങളിലും രണ്ടുദിവസമായി കനത്ത മഴപെയ്യുന്നുണ്ട്. ഒഡിഷയില്‍ 600 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. ഭക്ഷണസാധനങ്ങളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ഇവിടെ ശേഖരിച്ചിട്ടുണ്ട്.

അടിയന്തരസാഹചര്യം നേരിടുന്നതിന് ഒരുങ്ങിയിരിക്കാന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി കര, നാവിക, വ്യോമസേനകള്‍ക്ക് നിര്‍ദേശം നല്‍കി. സഹായവുമായെത്താന്‍ പശ്ചിമബംഗാളില്‍ ഹെലിക്കോപ്റ്ററുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. പാരദിപ് തുറമുഖം വഴിയുള്ള ചരക്കുകയറ്റിറക്ക് നിര്‍ത്തിവെച്ചു.

ഉച്ചഭാഷിണികളിലൂടെയും റേഡിയോ ടി വി എന്നിവയിലൂടെയും സംസ്ഥാന സര്‍ക്കാര്‍ 'ഫൈലിനെ'ക്കുറിച്ച് മുന്നറിയിപ്പുനല്‍കുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഒഡിഷയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ദസറ അവധി റദ്ദാക്കി.

സംസ്ഥാനങ്ങളില്‍ അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍
Odisha state control number: 0674-2534177.
District control room numbers: Ganjam 06811-263978,
Puri 06752-223237,
Kendrapara 06727-232803,
Jagatsinghpur 06724-220368,
Balasore 06782-262674,
Bhadrak 06784-251881,
Mayurbhanj 06792-252759,
Jajpur 06728-222648,
Gajapati 06815-222943,
Dhenkanal 06762-221376,
Khurda 06755-220002,
Keonjhar 06766-255437 and Cuttak 0671-2507842


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :