‘പ്രധാനമന്ത്രിയാകാന്‍ മോഡി രാജ്യത്തെ ഭിന്നിപ്പിക്കും’

റായ്പൂര്‍| WEBDUNIA|
PTI
PTI
പ്രധാനമന്ത്രിയാകാന്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്നതടക്കം ഏതറ്റം വരെയും പോകുന്നയാളാണ് മോഡിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയാകാന്‍ രാജ്യത്തെ പലതായി വിഭജിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും വരെ മോഡി ശ്രമിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചത്തീസ്ഗഢിലെ കാങ്കറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

സ്ത്രീകളുടെ ഫോണ്‍ ചോര്‍ത്തുകയും അവരെ നിരീക്ഷിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തുകയും ചെയ്ത മോഡിയുടെ സ്ത്രീ ശാക്തീകരണം വെറും പോസ്റ്ററിലൊതുങ്ങുന്നതാണെന്നും രാഹുല്‍ വിമര്‍ശിച്ചു. യുവതിയെ നിരീക്ഷിക്കാന്‍ ചാരന്മാരെ നിയോഗിച്ചുവെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ നിരീക്ഷണം.

നേരത്തെ സോണിയാ ഗാന്ധിയും ചാരന്മാരെ ഉപയോഗിച്ച് വനിതയെ നിരീക്ഷിച്ച നടപടിയെ ചോദ്യം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :