അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 ജനുവരി 2020 (19:19 IST)
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് റാലിയിൽ വിവാദപ്രസ്താവനയുമായി ബിജെപി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. രാജ്യത്തെ ഒറ്റുകാരെ വെടിവെക്കു എന്ന് ആഹ്വാനം ചെയ്യുകയും പ്രവർത്തകരെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്യുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടെ പങ്കെടുത്ത ഡൽഹിയിലെ ബിജെപിയുടെ പ്രചാരണയോഗത്തിലായിരുന്നു സംഭവം നടന്നത്. മുദ്രാവാക്യം വിളിക്ക് ശേഷമായിരുന്നു അമിത് ഷാ ചടങ്ങിലെത്തിയത്. സംഭവം വിവാദമായതോടെ ഠാക്കൂറിന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എ എ പി നേതാക്കൾ അറിയിച്ചു.
രാജ്യത്ത് തൊഴിലില്ലായ്മ,വിലകയറ്റം,സാമ്പത്തിക പ്രതിസന്ധി
എന്നിവ രൂക്ഷമാകുന്നതിനിടെ കേന്ദ്ര ധനകാര്യ സഹമന്ത്രി ആളുകളെ വെടിവെച്ച് കൊല്ലാൻ ആഹ്വാനം ചെയ്തുനടക്കുകയാണെന്ന് എ എ പി നേതാക്കൾ ആരോപിച്ചു.നവുരി അഞ്ചിന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സംഘര്‍ഷത്തിനിടയിലും സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്തെ ഒറ്റുകാരെ കൊല്ലുവെന്ന് മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു.