ഹോസ്റ്റല്‍ ഉടമ എംബി‌എ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

ജയ്പൂര്‍| WEBDUNIA|
PRO
ഇരുപത്തുരണ്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ ഉടമ പീഡിപ്പിച്ചു. ജയ്പൂരിലാണ് വിദ്യാര്‍ത്ഥി പീഡനത്തിനിരയായത്.

തിങ്കളാഴ്ച പെണ്‍കുട്ടി ഒറ്റയ്ക്ക് ഹോസ്റ്റലിലുള്ള സമയത്താണ് ഹോസ്റ്റല്‍ ഉടമയായ രാം‌ഗോപാല്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്‍പത്തിരണ്ടുകാരനായ രാംഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഐപിസി 376 പ്രകാരം പീഡനത്തിന് രാംഗോപാലിനെതിരെ കേസെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :